Sorry, you need to enable JavaScript to visit this website.

അല്‍അഖ്‌സ മസ്ജിദില്‍ ഇസ്രായില്‍ മന്ത്രിയുടെ പ്രകോപനം: അപലപിച്ച് സൗദി അറേബ്യ

റിയാദ് - അല്‍അഖ്‌സ മസ്ജിദ് കോംപൗണ്ടില്‍ ഇസ്രായിലി തീവ്രവലതുപക്ഷ മന്ത്രി അതിക്രമിച്ചുകയറി നടത്തിയ പ്രകോപനങ്ങളെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. അന്താരാഷ്ട്ര സമാധാന ശ്രമങ്ങളെ തുരങ്കം വെക്കുന്നതും മതപവിത്രതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര തത്വങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധവുമായ ഇസ്രായില്‍ മന്ത്രിയുടെ നടപടികളില്‍ സൗദി വിദേശ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ഫലസ്തീന്‍ ജനതക്കൊപ്പം നിലയുറപ്പിക്കുന്നതില്‍ സൗദി അറേബ്യക്ക് ഉറച്ചുനിലപാടാണുള്ളത്. 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ കഴിയുന്ന നിലക്ക് ഫലസ്തീനിലെ ഇസ്രായിലി അധിനിവേശം അവസാനിപ്പിക്കാനും ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുമെന്നും വിദേശ മന്ത്രാലയം പറഞ്ഞു.
അല്‍അഖ്‌സ മസ്ജിദില്‍ ഇസ്രായില്‍ മന്ത്രി നടത്തിയ പ്രകോപനപരമായ സന്ദര്‍ശനത്തെ യു.എ.ഇയും കുവൈത്തും ഖത്തറും അപലപിച്ചു. ഇസ്രായിലി തീവ്രവലതുപക്ഷ മന്ത്രി ഈതമാര്‍ ബിന്‍ ഗവീര്‍ ആണ് കനത്ത സുരക്ഷയില്‍ അല്‍അഖ്‌സ കോംപൗണ്ടില്‍ സന്ദര്‍ശനം നടത്തിയത്. അല്‍അഖ്‌സ മസ്ജിദിന്റെ നിലവിലുള്ള ചരിത്രപരവും നിയമപരവുമായ പദവി മാറ്റാനുള്ള ഇസ്രായിലിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇസ്രായില്‍ മന്ത്രിയുടെ സന്ദര്‍ശനമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News