തിരുവനന്തപുരം-മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ എലി കടിച്ചു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വൃക്കരോഗിയീയ തിരുവനന്തപുരം സ്വദേശിനി എസ്. ഗിരിജ കുമാരിയുടെ കാലിലാണ് എലി കടിച്ചത്.
ഇടതു കാലിലെ രണ്ടു വിരലുകള്‍ക്കു സാരമായ പരിക്കുണ്ട്. തീവ്രപരിചരണ വിഭാഗത്തിലെ ഒബ്സര്‍വേഷനില്‍ കഴിയുമ്പോഴാണ് സംഭവം. വൃക്ക രോഗത്തെ തുടര്‍ന്ന് നീര് വന്ന വീര്‍ത്ത കാലിലാണ് എലി കടിച്ചത്. തീവ്ര പരിചരണ വിഭാഗത്തിലും വാര്‍ഡുകളിലും എലി ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതിയുണ്ട്.
തണുപ്പായതിനാല്‍ ഷീറ്റ് ഉപയോഗിച്ച് കാല് മൂടിയിരുന്നുവെങ്കിലും ഇതിനിടയില്‍ കൂടിയാണ് എലി കയറിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരെ വിവരമറിയിച്ചെങ്കിലും പ്രതികരണം മോശമായിരുന്നുവെന്ന് മകള്‍ രശ്മി പരാതിപ്പെട്ടു. അര്‍ദ്ധരാത്രി ഒരുമണിയോടെ പ്രതിരോധ കുത്തിവയ്പ് എടുത്ത് വിട്ടയച്ചു.
ജീവിതമാര്‍ഗം വഴിമുട്ടി ഒറ്റയാള്‍ സമരം
നടത്തിയ മധ്യവയസ്ക്കനെ കാണാനില്ലെന്ന് പരാതി
കൊല്ലം- ജീവിതമാര്‍ഗം വഴിമുട്ടിയതിനെ തുടര്‍ന്ന് ഒറ്റയാള്‍ സമരം നടത്തിയ മധ്യവയസ്ക്കനെ കാണാനില്ലെന്ന് പരാതി.
കുന്നിക്കോട് ചക്കുവരക്കല്‍ ഹരിമന്ദിരത്തില്‍ മനോജിനെ(മനു48) ആണ് കഴിഞ്ഞ ദിവസം വൈകിട്ടുമുതല്‍ കാണാതായത്. ലോട്ടറികച്ചവടവും മറ്റും ചെയ്തിരുന്ന മനോജ് അടുത്തിടെ ജീവിത മാര്‍ഗങ്ങള്‍ വഴിമുട്ടിയതില്‍ പ്രതിഷേധിച്ച് ഒറ്റയാള്‍ സമരം നടത്തിയിരുന്നു. രണ്ടു ദിവസമായി അസ്വസ്ഥനായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഒരു കാലിന് മുടന്തുണ്ട്. വീട്ടുകാര്‍ കുന്നിക്കോട് പോലീസിന് പരാതി നല്കി.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)