Sorry, you need to enable JavaScript to visit this website.

ജീവനോടെയുണ്ടെന്ന് വിശ്വസിക്കാന്‍ ശ്യാം പ്രസാദിനും കുടുംബത്തിനും ഇനിയും കഴിഞ്ഞിട്ടില്ല, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പുല്‍പ്പള്ളി : ജീവന്‍ തിരിച്ചു കിട്ടിയത് മഹാത്ഭുതമാണ്. അതിന്റെ ആശ്വാസത്തിലാണ് ശ്യാം പ്രസാദും കുടുംബവും. പുല്‍പ്പള്ളിയില്‍ കാട്ടുകൊമ്പന്റെ ആക്രമണത്തില്‍ നിന്നാണ് കാര്‍ യാത്രക്കാരായ ഇവര്‍ രക്ഷപ്പെട്ടത്. കാര്‍ കാട്ടാന അടിച്ചു തകര്‍ത്തു. ഇന്നലെ  ഉച്ഛയ്ക്ക് മാനന്തവാടി - പുല്‍പ്പള്ളി റൂട്ടില്‍   പാക്കത്ത് കുറുവാ ദ്വീപിലേക്ക്  തിരിയുന്ന ഭാഗത്താണ് കാട്ടാന കാര്‍ ആക്രമിച്ചത്. പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ മൂന്നുപേര്‍ തലനാരിക്കാണ് രക്ഷപ്പെട്ടത്. പേരാമ്പ്ര താഴെ ഏറോത്ത് വീട്ടില്‍ ശ്യാം പ്രസാദ്, ഭാര്യ രമ്യ, ഒരു വയസ്സായ മകന്‍ നിഷാന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. പേരാമ്പ്രയില്‍നിന്ന് പുല്‍പ്പള്ളി ശശിമലയിലെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു മൂവര്‍ സംഘം. റോഡരികിലെ തേക്കിന്‍ തോട്ടത്തില്‍ നിന്ന കൊമ്പന്‍ കാര്‍ കണ്ട് പാഞ്ഞടുക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും ചില്ലുകള്‍ കുത്തിത്തകര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കാര്‍ പതുക്കെ പോകുമ്പോഴായിരുന്നു ആക്രമണം. മുന്‍ഭാഗത്തെ ചില്ലാണ് ആദ്യം തകര്‍ത്തത്. സൈനികനായ ശ്യാം പ്രസാദ് മനോധൈര്യം സംഭരിച്ച് കാര്‍ പെട്ടെന്ന് മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു.കാര്‍ റെയ്സാക്കിയ ശബ്ദംകേട്ട കൊമ്പന്‍ കാട്ടിലേക്ക് ഓടിമറഞ്ഞു. തുടര്‍ന്ന് ശ്യാം പ്രസാദും കുടുംബവും  പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കാറിന്റെ ബൊണറ്റിലും ഡിക്കിയിലും തകരാര്‍ സംഭവിച്ചിട്ടുണ്ട്.
 

Latest News