Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാട്ടിലിറങ്ങിയ കാട്ടാന അഞ്ചു മണിക്കൂർ  ഗ്രാമത്തെ ഭീതിയിലാഴ്ത്തി

തമിഴ്‌നാട്ടിലെ തൊണ്ടൂർ ഗ്രാമത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്ന ഗ്രാമവാസികൾ.

ഇടുക്കി- തമിഴ്‌നാട്ടിലെ ഗ്രാമത്തിലിറങ്ങിയ കാട്ടാനകോളനി നിവാസികളെ അഞ്ചു മണിക്കൂർനേരം മുൾമുനയിൽ നിർത്തി. കടമ്പൂർവനമേഖലയിൽ നിന്നും ഒരു കിലോമീറ്റർദൂരത്തിലുള്ളതൊണ്ടൂർ ഗ്രാമവാസികളെയാണ്ഒറ്റക്കെത്തിയ പിടിയാന ഭീതിയിലാഴ്ത്തിയത്. പുലർച്ചെ ആറു മണിയോടെ ഗ്രാമത്തിലെത്തിയകാട്ടാനയെ 11 മണിയോടെയാണ് പോലീസും വനപാലകരും ഗ്രാമീണരും ചേർന്ന് ഏറെ പണിപ്പെട്ട് വനത്തിനുള്ളിലേക്ക് കടത്തി വിട്ടത്.
രാവിലെ 5.45 ന് തൊണ്ടൂരിൽനിന്നുംഈറോഡിലേക്ക് പോകുന്നതിനായി ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന ഗ്രാമത്തിലെ 60കാരിയായ ഗുരുനാഥിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.ഇവരുടെ നിലവിളികേട്ട് ഗ്രാമീണർ ഓടികൂടി ആനയുടെആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. നേരം പുലർന്നിട്ടും കാട്ടാനപിന്മാറാതെഗ്രാമത്തിനുള്ളിലും പരിസരങ്ങളിലുമായി ചുറ്റിത്തിരിഞ്ഞ് ജനങ്ങളെ ഭീതിയിലാഴ്ത്തി.ഗ്രാമീണർ കല്ലെറിഞ്ഞും മറ്റും വിരട്ടി ഓടിക്കാൻ ശ്രമിച്ചതോടെവിരണ്ട് ഓടിയ ആനക്ക് വീണ് കാലിന് പരിക്കേറ്റു. ഗ്രാമവാസികൾ ചുറ്റും കൂടി കല്ലെറിഞ്ഞും ഒച്ചവച്ചും നിന്നതിനെ തുടർന്ന് എങ്ങോട്ട്പോകണമെന്നറിയാതെ ആനയും പരിഭ്രാന്തിയിലായതാണ്അഞ്ചു മണിക്കൂർ ഗ്രാമത്തിൽ അകപ്പെടാൻ കാരണം. പോലീസും വനം വകുപ്പും എത്തിജനങ്ങൾമാറി നിൽക്കണമെന്ന്ആവശ്യപ്പെടുകയുംആനക്ക് വഴിയൊരുക്കുകയും ചെയ്തു. 
പടക്കം പൊട്ടിച്ചും പോലീസ് വാഹനത്തിന്റെയും ആംബുലൻസിന്റെയും സൈറൺ മുഴക്കിയുമാണ് കാട്ടാനയെ വനത്തിനുള്ളിലേക്ക് കടത്തിവിട്ടത്. ഗ്രാമത്തിലും കൃഷിയിടങ്ങളിലുംഓടി നടന്ന കാട്ടാന കൃഷികൾ ചവിട്ടി മെതിച്ചു. 
 

Latest News