റിയാദ് - വിദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് കഴിയുന്ന കുടുംബാംഗങ്ങളുടെ ഡിജിറ്റല്‍ ഇഖാമകള്‍ (ഹവിയ്യകള്‍) അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്ന പുതിയ സേവനം ജവാസാത്ത് ഡയറക്ടറേറ്റ് ആരംഭിച്ചു. അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് വഴി കുടുംബാംഗങ്ങളുടെ ഡിജിറ്റല്‍ ഹവിയ്യകളും അവയിലെ വിവരങ്ങളും പരിശോധിക്കാനും ഡിജിറ്റല്‍ ഹവിയ്യകള്‍ ഉപയോഗിക്കാനും ഇവയുടെ കോപ്പികള്‍ സൂക്ഷിച്ചുവെക്കാനും വിദേശികള്‍ക്ക് സാധിക്കും.
സൗദിയില്‍ എവിടെ വെച്ചും സുരക്ഷാ സൈനികര്‍ ആവശ്യപ്പെടുന്ന പക്ഷം കുടുംബാംഗങ്ങളുടെ ഡിജിറ്റല്‍ ഹവിയ്യകള്‍ വിദേശികള്‍ കാണിച്ചുകൊടുത്താല്‍ മതിയാകും. ഡിജിറ്റല്‍ ഹവിയ്യ കൈവശമുള്ളവര്‍ക്ക് ഹവിയ്യയുടെ പ്രിന്റൗട്ട് എടുക്കേണ്ട ആവശ്യമില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)