Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉംറ നിര്‍വഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മക്കയില്‍ മരിച്ചു

മക്ക- ഉംറ നിർവഹിക്കാനെത്തിയ പാലക്കാട്‌ സ്വദേശിനി മക്കയിൽ മരിച്ചു. ആലത്തൂർ സ്വദേശിനി ആമിന (77 ) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മക്ക കിങ് ഫൈസൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. അതിനിടയിൽ രോഗം മൂർച്ഛിക്കുകയും തിങ്കളാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു. ഭർത്താവ് മുസ്തഫ ഹാജി, മക്കളായ ഫസീല, റൈഹാന, മരുമക്കൾ ഇബ്രാഹിം,  യഅക്കൂബ്, പേര മകൻ ജുമാൻ എന്നിവരുടെ കൂടെ സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. വിവരമറിഞ്ഞു ഏക മകൻ സലീമും ഭാര്യ റഹ്മത്തും നാട്ടിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മറ്റൊരു മകൾ: റാഷിദ, മരുമകൻ: റഫീഖ് മാസ്റ്റർ (വെൽഫെയർ പാർട്ടി ഏരിയ സെക്രട്ടറി) എന്നിവർ നാട്ടിലുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് മഗ്‌രിബ് നമസ്കാരാനന്തരം മക്ക ജന്നത്തുൽ മുഅല്ല മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

വര്‍ഷം പോയതും പുതുവര്‍ഷം പിറന്നതും ദുരന്ത വാര്‍ത്ത കേട്ട്

ഇടുക്കി-ജില്ലയില്‍ പോയ വര്‍ഷം വിടവാങ്ങിയതും പുതുവര്‍ഷ ദിനം പിറന്നതും വിനോദ സഞ്ചാരികളുടെ അപമൃത്യുവിന്റെ ദുരന്ത വാര്‍ത്തയുമായി. ടൂറിസ്റ്റ് കേന്ദ്രമായ വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിലെ കൊക്കയില്‍  പോത്താനിക്കാട് കല്ലുങ്കല്‍ ജീമോന്‍(35) വീണ് മരിച്ചതായിരുന്നു പോയവര്‍ഷത്തെ അവസാന വാര്‍ത്ത. പുതുവര്‍ഷം പിറന്നത് അടിമാലി മുനിയറ തിങ്കള്‍കാട്ടില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം വളാഞ്ചേരി റീജനല്‍ ഐ. ടി. ഐ വിദ്യാര്‍ഥി മുഹമ്മദ് മിന്‍ഹാജിന്റെ(19) മരണ വാര്‍ത്ത കേട്ട്.
വിദ്യാര്‍ഥികള്‍ എന്നത് മറച്ചുവച്ച് ക്ലബിന്റെ പേരിലാണ് വിനോദ സഞ്ചാരം സംഘടിപ്പിച്ചത്. കോളജ് അധികൃതരുടെ അനുമതിയും വാങ്ങിയിരുന്നില്ല.
ഡ്രൈവറുടെ റോഡ് പരിചയക്കുറവും അശ്രദ്ധയുമാണ് അപകട കാരണമെന്ന് ഇടുക്കി എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ പി. എ നസീര്‍ പറഞ്ഞു.
കൊടുംതണുപ്പില്‍ ഉറക്കത്തിലായിരുന്ന നാട് ഞെട്ടിയുണര്‍ന്നത് കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ്. അപകടം നടന്ന് അല്‍പ്പ സമയത്തിനകം ഫയര്‍ ഫോഴ്സും വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസും സ്ഥലത്തെത്തി. മിന്‍ഹാജിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് സ്ഥലം സന്ദര്‍ശിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News