ഒമര്‍ ലുലുവിന് അത്ര നല്ല സമയമല്ല,  സിനിമ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു    

ഗുരുവായൂര്‍- 'നല്ല സമയം'  തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു. ചിത്രത്തിന്റെ ട്രെയിലറിനെതിരെ എക്‌സൈസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് നടക്കുമെന്നും ഒമര്‍ ലുലു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ചിത്രത്തിന്റെ ട്രെയിലറില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നതിന്റെ പേരിലാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് റേഞ്ച് ആണ് അബ്ക്കാരി, എന്‍ഡിപിഎസ് നിയമങ്ങള്‍ പ്രകാരം സിനിമയ്ക്കും സംവിധായകനും നിര്‍മാതാവിനും എതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ 30നാണ് നല്ല സമയം തിയേറ്ററുകളിലെത്തിയത്.
 

Latest News