Sorry, you need to enable JavaScript to visit this website.

നോമ്പെടുത്തയാള്‍ ടൂത്ത്‌പേസ്റ്റ് ഒഴിവാക്കാന്‍ കാരണമുണ്ട് 

റമദാനില്‍ നോമ്പെടുത്തുകൊണ്ട് മിസ്‌വാക്ക് ഉപയോഗിക്കാമോ, പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കാമോ എന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഈ ചോദ്യത്തിന് വിവിധ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ പരിശോധിച്ച ശേഷം ആദില്‍ സലാഹി നല്‍കിയ മറുപടി നോക്കാം.

അറാക്ക് എന്ന പേരില്‍ അറിയപ്പെടുന്ന മരത്തിന്റെ ശാഖകളില്‍നിന്നെടുക്കുന്ന ചെറിയ വടിയാണ് മിസ്‌വാക്ക്. ഇതിന്റെ പുറംതൊലി ചെത്തിക്കളയുന്നതോടെ പല്ല് തേക്കാനുള്ള ബ്രഷ് ആയി ഉപയോഗിക്കാന്‍ കഴിയുന്നു. ഒരു തരത്തിലുള്ള ടൂത്ത് പേസ്റ്റുമില്ലാതെയാണ് ഇത് സാധാരണ ഉപയോഗിക്കാറുള്ളത്. പല്ല് വൃത്തിയാക്കാന്‍ കഴിയുന്ന മിസ്്‌വാക്ക് നമസ്‌കാരത്തിനു മുമ്പുള്ള അംഗസ്‌നാന വേളയിലും നമസ്‌കാരത്തിനു തൊട്ടുമുമ്പും ഉപയോഗിക്കാറുണ്ട്. 

വ്രതത്തിലായിരിക്കുമ്പോഴും ഒരാള്‍ക്ക് മിസ്‌വാക്കും ടൂത്ത്ബ്രഷും ഉപയോഗിക്കാന്‍ അനുവാദമുണ്ട്. അതേസമയം, ഒരാള്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുമ്പോള്‍ നോമ്പ് നഷ്ടപ്പെടാനുള്ള സാധ്യത സ്വയം സ്വീകരിക്കുകയാണ്. പേസ്റ്റ് ഉപയോഗിച്ചയാള്‍ വായ കഴുകുമ്പോള്‍ നന്നായി കുലുക്കി കഴുകേണ്ടിവരും. സാധാരണം അംഗസ്‌നാനം ചെയ്യുമ്പോള്‍ വായ കുലുക്കുഴിയുന്നതുപോലെയല്ല. അതുകൊണ്ടുതന്നെ പേസ്റ്റ് ഉപയോഗിച്ച ശേഷം കഴുകുമ്പോള്‍ വെള്ളം അറിയാതെ അകത്തേക്ക് പോകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ നോമ്പ് നഷ്ടപ്പെടാന്‍ അതു മതിയാകും.

മറ്റൊരു വീക്ഷണകോണില്‍ നോക്കുമ്പോള്‍, നോമ്പെടുത്തയാള്‍ ഉച്ചക്കുശേഷം മിസ്‌വാക്കും ടൂത്ത്ബ്രഷും ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തിയതു കാണാം. 
നോമ്പെടുത്ത ഒരാളുടെ വായിലെ വാസന, അല്ലാഹുവിന്റെടുക്കല്‍ കസ്തൂരിയേക്കള്‍ മികച്ചതാണെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുണ്ട്. ഒരാള്‍ നോമ്പെടുക്കുന്നത് അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതിഫലം മാത്രം കാംക്ഷിച്ചുകൊണ്ടാണെന്ന കാര്യവും ഓര്‍ക്കുക. 

ഒരാള്‍ മിസ്്‌വാക്കും ടൂത്ത്ബ്രഷും ഉപയോഗിക്കുമ്പള്‍ ഈ വാസന ഇല്ലാതാക്കനാണല്ലോ ശ്രമിക്കുന്നത്. ഇക്കാരണം കൊണ്ട് കൂടിയാണ് ഉച്ചക്ക് ശേഷമുള്ള മിസ്‌വാക്ക് നിരുത്സാഹപ്പെടുത്തിയിരിക്കുന്നത്. ടൂത്ത്‌പേസ്റ്റ് പുറത്തുകളയുന്നതിന് കുലുക്കുഴിയുമ്പോള്‍ വെള്ളം അകത്തുപോകാതെ ശ്രദ്ധിച്ചാല്‍ ഒരാളുടെ നോമ്പ് അസാധുവാകുന്നില്ലെന്നു കൂടി മനസ്സിലാക്കണം. 

Latest News