കോഴിക്കോട്- ആര് എവിടെ പോകണം ? എങ്ങനെ പോകണം ? എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കലാണ് ഇപ്പോള്‍ മുസ്‌ലിം സംഘടനകളുടെ പ്രധാന പ്രവര്‍ത്തനമെന്ന് പി.വി. അബ്ദുല്‍ വഹാബ് എം.പി. മുജാഹിദ് സംസ്ഥാന സമ്മേളന സമാപന സെഷനില്‍ ആശംസയര്‍പ്പിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
പാണക്കാട് റശീദലി, മുനവ്വറലി തങ്ങന്മാര്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെ സമസ്ത വിലക്കിയത് നേരത്തെ വിവാദമായിരുന്നു.
സാദീഖലി തങ്ങളെയും പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.
ചെറിയ ചെറിയ കാര്യങ്ങളിലാണ് ഇന്ന് മുസ്‌ലിം സമുദായം ഏര്‍പ്പെടുന്നതെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയ പി.വി. വഹാബ്, ഇന്ത്യയിലെ ഇരുപതു കോടി മുസ് ലീംങ്ങള്‍ക്ക് ആയിരക്കണക്കിന് സംഘടനകളാണ് ഉള്ളതെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. ഉള്ളില്‍ തന്നെയുള്ള ഭിന്നിപ്പിലാണ് നമ്മളെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍ ബ്രിട്ടാസിന്റേത് ഒരു വികാര പ്രകടനം മാത്രമായി കണ്ടാല്‍ മതിയെന്ന് പറഞ്ഞു. കെ.എന്‍. എമ്മിനോട് മാത്രമല്ല, തങ്ങളെ എപ്പോഴും പിന്തുണക്കുന്ന ഒപ്പം നിന്ന മുസ്ലിം സംഘടനകളുടെ സമ്മേളനത്തിലും അവരോടും സംഘ്പരിവാറിനെ അടുപ്പിക്കരുതെന്ന് ബ്രിട്ടാസ് പഠിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ വിളിക്കുന്ന നവോത്ഥാന മീറ്റിംഗില്‍ പോകുമ്പോള്‍ അവിടെ ഇരിക്കുന്നവരെ കണ്ടാല്‍ എന്താണ് നവോത്ഥാനമെന്നതിന്റെ അര്‍ഥത്തെക്കുറിച്ച് കണ്‍ഫ്യൂഷനാകുകയാണെന്നും ഫസല്‍ ഗഫൂര്‍ പരിഹസിച്ചു കൊണ്ട് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)