കോഴിക്കോട്- മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിൽ പ്രസംഗിച്ച ബി.ജെ.പി നേതാവും ഗവർണറുമായ പി.എസ് ശ്രീധരൻ പിള്ളയോട് ഇനി മുതൽ ഇഷ്ടമില്ലെന്നും അയാൾ മുജാഹിദ് അടിമയാണെന്നും സംവിധായകൻ രാമസിംഹൻ. ഇസ്‌ലാമിസം ഹിന്ദുവിന് എതിരാണെന്നും താങ്കൾക്ക് വല്ലതും കിട്ടിയേക്കാമെന്നും കിട്ടുന്നതിൽ വിശ്വസിക്കുന്നവരല്ല ഞങ്ങളെന്നും രാമസിംഹൻ പറഞ്ഞു. പിന്നാലെ മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഹിന്ദുവിനെ ഒറ്റരുതെന്നും രാമസിംഹൻ കുറിച്ചു. മുജാഹിദ് സമ്മേളനവേദിയിൽ മതേതര മരം പൂത്തുലഞ്ഞു കായിട്ടു. ഇടതു എം.പി ബാബരി മസ്ജിദിന്റെ ഓർമ്മയിൽ കണ്ണീർ വീഴ്ത്തി ആർ.എസ്.എസ് കാപാലികർക്കെതിരെ വർദ്ധിത വീര്യത്തോടെ വെടിയുതിർത്തു, പിന്നാലെ മുഖ്യമന്ത്രി വൈരുധ്യാത്മക ഭൗതികവാദം വെടിഞ്ഞു മതേതരത്വം ഉറപ്പാക്കാൻ ആഹ്വാനം നടത്തി കുഞ്ഞാലിക്കുട്ടിയെ ഒളിക്കണ്ണിട്ട് നോക്കി. ഈ വിദ്വാൻ ശബരിമലയിൽ പോയി അയ്യപ്പന്റെ മുഖത്ത് നോക്കാതെ പ്രസാദം വാങ്ങാതെ, വാവര് പള്ളിയിലെ പ്രസാദം രുചിച്ചു സുഖിപ്പിച്ച കാര്യം വിസ്മരിക്കരുത്. ആർ.എസ്.എസിനെ ശക്തിയുക്തം ഉന്മൂലനം ചെയ്യാനുള്ള മുജാഹിദുകളുടെ വിശ്വാസത്തിന് പിന്നിലെ സാഹോദര്യ ചരിത്ര സ്മൃതികൾ അയവിറക്കി ആദ്യം തന്നെ പിള്ളേച്ചനും നല്ല കാച്ചു കാച്ചി.
വിശ്വാസം അതല്ലേ എല്ലാം. നുമ്മടെ വിശ്വാസം കളസം. ഒൽടെ വിശ്വാസം ബർമുഡ. കാവികണ്ടാൽ കലിപ്പ്. പച്ച കണ്ടാൽ ഒലിപ്പ്..
ശബരിമല വിഷയത്തിൽ പർദ്ദയിട്ട് മതില് കെട്ടിയവരുടെ വിശ്വാസം മതേതരവും, കാവിനിറം വർഗീയതയമായി മാറ്റപ്പെടുമ്പോൾ ന്യുന പച്ച മതസംഘടനാ വേദികളിൽ നിറഞ്ഞാടുന്ന ഒലിപ്പീരുകാരെകാണുമ്പോൾ എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലുള്ളത്.