ലാഹോര്‍- മലപ്പുരത്തുനിന്ന് സൗദി അറേബ്യയിലേക്ക് കാല്‍നടയായി പുറപ്പെട്ട ശിഹാബ് ചോറ്റൂരിനുവേണ്ടി പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ ഹരജി. ഇന്ത്യന്‍ പൗരനും 29 കാരനുമായ ശിഹാബിന് പാകിസ്ഥാനിലൂടെ കടന്നു പോകാന്‍ ട്രാന്‍സിറ്റ് വിസ അനുവദിക്കണമെന്ന ഹരജി തള്ളിയ ലാഹോര്‍ ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് പാകിസ്ഥാന്‍ പൗരനാണ് സുപ്രീം കോടതയില്‍ ബുധനാഴ്ച ഹരജി നല്‍കിയത്.
ബാബ ഗുരു നാനാക്ക് ദേവിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നിരവധി ഇന്ത്യന്‍ സിഖുകാര്‍ക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ വിസ നല്‍കുന്നതുപോലെ ശിഹാബിനും വിസ നല്‍കണമെന്നാണ് ഹരജിക്കാരനും ലാഹോര്‍ സ്വദേശിയുമായ സര്‍വാര്‍ താജ് വാദിക്കുന്നത്. മറ്റ് അവസരങ്ങളിള്‍ ഹിന്ദുക്കള്‍ക്കും രാജ്യത്തെ അവരുടെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ വിസ നല്‍കാറുണ്ട്. ഹജ് തീര്‍ത്ഥാടനത്തിനായി കാല്‍നടയായി സൗദി അറേബ്യയിലെത്താന്‍ പുറപ്പെട്ട ഇന്ത്യക്കാരനായ മുസ്ലീം യുവാവിനും വിസ നല്‍കണം.
അടുത്ത വര്‍ഷം ഹജ് നിര്‍വഹിക്കുന്നതിനായി ശിഹാബ് ചോറ്റൂര്‍ ജൂണിലാണ് മലപ്പുറത്തുനിന്ന് പുറപ്പെട്ടത്. ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങള്‍ സഞ്ചരിച്ച് 2023ല്‍ ഹജ്ജിനായി മക്കയിലെത്തുകയാണ് പരിപാടി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എന്നാല്‍, വിസയില്ലാത്തതിനാല്‍ ഒക്ടോബറില്‍ വാഗാ അതിര്‍ത്തിയില്‍ വെച്ച് പാകിസ്ഥാന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ ശിഹാബിനെ തടഞ്ഞു.
കാല്‍നടയായി ഹജ്ജ് നിര്‍വഹിക്കാന്‍ പോകുകയാണെന്നും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്നും ശിഹാബ് എമിഗ്രേഷന്‍ അധികൃതരോട് അപേക്ഷിച്ചെങ്കിലും കനിഞ്ഞില്ല. ഇറാന്‍ വഴി സൗദിയിലെത്താന്‍ ട്രാന്‍സിറ്റ് വിസ വേണമെന്നായിരുന്നു ആവശ്യം.
ശിഹാബിനുവേണ്ടി കഴിഞ്ഞ മാസം താജ് സമര്‍പ്പിച്ച അപ്പില്‍ ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാല്‍, ജസ്റ്റിസ് മുസമ്മില്‍ അക്തര്‍ ഷബീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളിയിരുന്നു. ഹരജിക്കാരന് ഇന്ത്യന്‍ പൗരനുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി കൈവശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യന്‍ പൗരന്റെ പൂര്‍ണ്ണമായ വിശദാംശങ്ങള്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ഹരജിക്കാരന് നല്‍കാന്‍ കഴിഞ്ഞില്ല.
ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും അടിസ്ഥാനത്തിലാണെന്നും ന്യായവാദത്തിന്റെയോ ക്രോഡീകരിച്ച നിയമത്തിന്റെയോ അടിസ്ഥാനത്തിലല്ലെന്നും ലാഹോര്‍ ഹൈക്കോടതി വിധിയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തുകൊണ്ട് പാകിസ്ഥാന്‍ പൗരന്‍ പറഞ്ഞു,
ഹൈക്കോടതി ഉത്തരവ് നിയമവിരുദ്ധമായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഹരജി കേള്‍ക്കുന്നതിനിടെ ജഡ്ജിമാരില്‍ ഒരാള്‍ പറഞ്ഞതുപോലെ താന്‍ ഇന്ത്യയുടെ ചാരനോ ശിഹാബിന്റെ ബന്ധുവോ അല്ലെന്നും അദ്ദേഹം പറഞ്ഞു.