റിയാദ് - ന്യൂയോര്‍ക്കില്‍ ശക്തമായ മഞ്ഞുകാറ്റിനിടെ അമേരിക്കക്കാരിയായ വൃദ്ധയെ രക്ഷിച്ച് അമേരിക്കയില്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കുന്ന സൗദി വിദ്യാര്‍ഥി മുഹമ്മദ് അല്‍സഹ്‌ലി. ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ബഫാലോയില്‍ കഴിഞ്ഞ ദിവസം വൈകീട്ട് ആറരക്കാണ് അമേരിക്കന്‍ വനിത സഞ്ചരിച്ച കാര്‍ മഞ്ഞുമൂടിയ റോഡില്‍ കുടുങ്ങിയത്. ഇത് കണ്ട താനും സുഹൃത്തും ചേര്‍ന്ന് സൗജന്യ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നെന്ന് മുഹമ്മദ് അല്‍സഹ്‌ലി പറഞ്ഞു. മഞ്ഞില്‍പുതഞ്ഞ കാറിന്റെ ടയറുകള്‍ക്കു സമീപത്തു നിന്ന് മഞ്ഞ് നീക്കം ചെയ്ത് കാര്‍ പുറത്തെടുക്കാനാണ് തങ്ങള്‍ ആദ്യം ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ തങ്ങളുടെ ഫോര്‍വീല്‍ കാറില്‍ വൃദ്ധയുടെ കാര്‍ കെട്ടിവലിച്ച് പുറത്തെടുക്കുകയായിരുന്നു.
ഇത് തങ്ങളുടെ മൂല്യങ്ങളും ആചാരങ്ങളും, സഹകരിക്കാനും സഹായിക്കാനും പ്രേരിപ്പിക്കുന്ന ഇസ്മിക തത്വങ്ങളുമാണെന്നും, എന്തിനാണ് തന്നെ സൗജന്യമായി സഹായിക്കുന്നതെന്ന് ആരാഞ്ഞ അവരോട് തങ്ങള്‍ പറഞ്ഞു. മഞ്ഞില്‍ നിന്ന് കാര്‍ പുറത്തെടുത്തു നല്‍കിയ ശേഷം താന്‍ ജോലി ചെയ്യുന്ന ഹോട്ടലില്‍ തന്റെ ആതിഥേയത്വം സ്വീകരിക്കാന്‍ തങ്ങളെ നിര്‍ബന്ധിച്ചാണ് അമേരിക്കക്കാരി സ്ഥലംവിട്ടതെന്നും മുഹമ്മദ് അല്‍സഹ്‌ലി പറഞ്ഞു.
بعد إسهامه في إنقاذ مسنة أميركية عالقة في العاصفة الثلجية بـ #نيويورك..
— العربية السعودية (@AlArabiya_KSA) December 27, 2022
"محمد السهلي".. مبتعث سعودي يحكي لـ #العربية تفاصيل الحادثة ودوافع مبادرته الإنسانية
عبر:
@mohammedshami99 pic.twitter.com/poo2d3SUBg