റിയാദ്-സാമൂഹിക മാധ്യമങ്ങളോടുള്ള ആസക്തിക്കെതിരെ നാഷണല്‍ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കി. ഡിജിറ്റല്‍ ആസക്തി കൊക്കെയ്ന്‍ ആസക്തിക്ക് തുല്യമാണെന്നും നിയന്ത്രിച്ചില്ലെങ്കില്‍ അപകടമാണെന്നും സെന്റര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
നമ്മുടെ ജീവിതത്തിന്റെ പ്രധാനഭാഗങ്ങളിലൊന്നാണ് സാമൂഹിക മാധ്യമങ്ങള്‍. പക്ഷേ മണിക്കൂറുകളോളം അതില്‍ ചെലവഴിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഏകാന്തത, ഉത്കണ്ഠ, വിഷാദം എന്നിവ ഇതുവഴി വര്‍ധിക്കും. തലച്ചോറിന്റെ സാധാരണ പ്രവര്‍ത്തനത്തെയും ബാധിക്കുകയും പരോക്ഷമായ ആഘോതമുണ്ടാക്കുകയും ചെയ്യും. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ പോലുള്ള ലക്ഷണങ്ങളും ഉണ്ടാകും.
ഫോണ്‍ മറ്റൊരു മുറിയില്‍ വയ്ക്കുക, ഒഴിവു സമയം ചെലവഴിക്കാന്‍ ആരോഗ്യകരമായ ഇതരമാര്‍ഗങ്ങള്‍ കണ്ടെത്തുക, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് പ്രത്യേക സമയം ക്രമീകരിക്കുക, ആവശ്യമെങ്കില്‍ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സൈക്യാട്രിസ്റ്റ് എന്നിവരുടെ സഹായം തേടുക എന്നിങ്ങനെയാണ് ഡിജിറ്റല്‍ ആസക്തി തടയാന്‍ മന്റല്‍ ഹെല്‍ത്ത് സെന്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍.