മുംബൈ-പിറന്നാളാശംസ നേരാനെത്തിയ മുന്‍ കാമുകി സംഗീത ബിജ്‌ലാനിയെ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഇന്ന് 57 ലെക്ക് കടന്ന ബജ്‌രംഗി ഭായിജാന്‍ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സഹോദരി അര്‍പ്പിതയുടെ മുംബൈയിലെ വീട്ടില്‍വെച്ചാണ് ജന്മദിനം ആഘോഷിച്ചത്.
നിരവധി സെലിബ്രിറ്റികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തുവെങ്കിലും സല്‍മാന്‍ തന്റെ മുന്‍ കാമുകി സംഗീത ബിജ്‌ലാനിയെ കെട്ടിപ്പിടിച്ച് ചുംബിച്ചതാണ് എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചത്.
സംഗീത ബിജ്‌ലാനിയുടെ നെറ്റിയില്‍ സല്‍മാന്‍ ചുംബിക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായിരിക്കയാണ്. പാര്‍ട്ടിക്ക് ശേഷം സല്‍മാന്‍ സംഗീതയെ കാറിലേക്ക് ആനയിക്കുന്നതാണ് വീഡിയോ.
സല്‍മാന്‍-സംഗീത ബന്ധം കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ദമ്പതികളെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. 90കളില്‍ ഇരുവരും വിവാഹിതരാകേണ്ടതായിരുന്നു. സല്‍മാന്‍ പഴയ പ്രണയത്തിലേക്കെന്നാണ് ആളുകളുടെ കമന്റ്.
90 കളില്‍ ഇരുവരും വിവാഹ നിശ്ചയം നടത്താന്‍ പോലും തീരുമാനിച്ചിരുന്നു, എന്നാല്‍ സൗമി അലിയുമായി സല്‍മാന്റെ വര്‍ദ്ധിച്ചുവരുന്ന അടുപ്പത്തെക്കുറിച്ച് സംഗീത അറിഞ്ഞതിന് തൊട്ടുപിന്നാലെ അവര്‍ പിരിയുകയായിരുന്നു.