കൊച്ചി- പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി സിനിമയായ നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറക്കി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സനിമി മമ്മൂട്ടി കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്.
വേളാങ്കണ്ണി യാത്രക്ക് ശേഷം മടങ്ങുന്ന ജെയിംസ് ഉള്‍പ്പടെയുള്ള ഒരു മലയാളി സംഘത്തിന്റെ യാത്ര അപ്രതീക്ഷിത കാരണത്താല്‍ തടസ്സപ്പെടുന്നു. ആ കാരണവും തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളും അടങ്ങുന്ന ചിത്രമാണ് 'നന്‍പകല്‍ നേരത്തു മയക്കം'. ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം നല്ല കൈയടി നേടിയിരുന്നു.