കബനി, കൂടെവിടെ തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി അന്‍ഷിത അക്ബര്‍ഷാ കിണറ്റില്‍ ചാടിയെന്ന് പ്രചാരണം. തമിഴില്‍ സ്റ്റാര്‍ വിജയ് ചാനലില്‍ ചെല്ലമ്മ എന്ന ഒരു സീരിയലിലും അന്‍ഷിത അഭിനയിക്കുന്നുണ്ട്.
ഈ സീരിയലില്‍ അഭിനയിക്കുന്ന അര്‍ണവ് എന്ന നടനുമായി അന്‍ഷിത ബന്ധത്തിലാണെന്ന് അര്‍ണവിന്റെ ഭാര്യ അടുത്തിടെ ആരോപിച്ചിരുന്നു. അതിന് ശേഷം അന്‍ഷിതയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ ധാരാളം വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നു.
ഇതിനു പിന്നാലെയാണ് ഷൂട്ടിംഗ് ലൊക്കേഷനിലെ വീഡിയോ സഹിതം അന്‍ഷിത കണിറ്റില്‍ ചാടിയെന്ന പ്രചാരണം. ഷൂട്ടിംഗിനായി അന്‍ഷിത കിണറ്റില്‍ ചാടുന്ന വീഡിയോ അര്‍ണവാണ് പങ്കുവെച്ചിരിക്കുന്നത്. അര്‍ണവും ചാടുന്നത് വീഡിയോയില്‍ കാണാം. ആദ്യം പേടിച്ചാണ് ചാടിയതെങ്കിലും പിന്നീട് അന്‍ഷിത യാതൊരു ഭയവുമില്ലാതെ ചാടുന്നുണ്ട്.