ന്യൂദല്‍ഹി-മക്കളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹി കലാപക്കേസിലെ പ്രതിക്ക് ദല്‍ഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 2020ല്‍ ദയാല്‍പുര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഇബ്രാഹിമിനാണ് മകന്റേയും മകളുടേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം ലഭിച്ചത്.
ഡിസംബര്‍ 25 മുതല്‍ 2023 ജനുവരി 10 വരെയാണ് പ്രതിക്ക് ജസ്റ്റിസ് ജസ്മീത് സിംഗ് ജാമ്യം അനുവദിച്ചത്.
ജനുവരി 10ന് വൈകിട്ട് അഞ്ചിന് ജയില്‍ അധികൃതര്‍ മുമ്പാകെ ഹാജരകണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. മൊബൈല്‍ ഫോണ്‍ ഓണിലായിരിക്കണമെന്നും ദല്‍ഹി തലസ്ഥാന പ്രദേശം വിടരുതെന്നും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
മകന്റെയും മകളുടെയും വിവാഹത്തിന് ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് അഭിഭാഷകന്‍ സലിം ഖാന്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, പൊതുചുമതല നിര്‍വഹിക്കുന്നതില്‍ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തല്‍ തുടങ്ങിയവയാണ് പ്രതിക്കെതിരായ കുറ്റങ്ങള്‍.
2020 മാര്‍ച്ച് 30 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇയാള്‍ക്ക് വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ നവംബറില്‍ നാല് ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.
അന്വേഷണം പൂര്‍ത്തിയാക്കി ദല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ജനുവരി 21ന് വാദം കേള്‍ക്കുന്നതിന് കോടതി തീരുമാനിച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയില്‍ പലയിടത്തും അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കലാപ കേസുകളില്‍ ഒന്നാണിത്.
ജനുവരി 4,5, 6 തീയതികളിലാണ് വിവാഹമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് കോടതിയെ അറിയിച്ചു.