വളാഞ്ചേരി-കാവുംപുറത്ത് പണമിടപാടിനെ ചൊല്ലി യുവാക്കളെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. അത്തിപ്പറ്റ സ്വദേശികളായ യുവാക്കളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കോട്ടയ്ക്കല്‍ സ്വദേശി ജസീര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. രാത്രി 8.30ഓടെയാണ് സംഭവം. കാറിലുണ്ടായിരുന്ന കോട്ടയ്ക്കല്‍ പറമ്പിലങ്ങാടി സ്വദേശിയായ ജസീര്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാക്കളെ പിന്തുടര്‍ന്ന് വാഹനമിടിപ്പിച്ച് തെറിപ്പിച്ചെന്നാണ് പരാതി. അപകടത്തില്‍ ബൈക്ക് യാത്രികരും അത്തിപ്പറ്റ സ്വദേശികളുമായ നിസാം, ആഷിഖ് എന്നിവര്‍ക്ക് പരിക്കേറ്റു. പണമിടപാടിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ തര്‍ക്കത്തിലാവുകയും തുടര്‍ന്നാണ് വാഹനമിടിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. ഗുരുതര പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ കഴിയുന്ന യുവാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.