Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി യുവതി, അച്ഛനെ ഉണര്‍ത്തരുതെന്ന് മക്കളോടും

റായ്ബറേലി- ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി മൃതദേഹത്തിനരികില്‍ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ അച്ഛനെ ഉണര്‍ത്തരുതെന്ന് യുവതി കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു.
റായ്ബറേലി ജില്ലയിലെ ബച്രവാന്‍ പോലീസ് സര്‍ക്കിളിന് കീഴിലുള്ള സഹഗോ പശ്ചിം ഗ്രാമത്തിലാണ് സംഭവം.
മരിച്ച അതുല്‍ സാഗോ മദ്യത്തിന് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കല്യാണത്തിനും മറ്റും പലഹാരം ഉണ്ടാക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഭാര്യ അന്നുവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് താമസിച്ചിരുന്നത്.
മുഖ്യപ്രതി അന്നു ബ്യൂട്ടിപാര്‍ലര്‍ നടത്തിവരികയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ അതുല്‍ ഭാര്യയുമായി വഴക്കിടുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തു.ഇതിനിടയില്‍ അന്നു  കല്ലുകൊണ്ട് തലയ്ക്കടിച്ചു. ബോധംകെട്ടുവീണപ്പോള്‍  കഴുത്തുഞെരിച്ചു കൊന്നുവെന്നും പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


അടുത്ത ദിവസം അന്നു ബ്യൂട്ടി പാര്‍ലറിലേക്ക് ജോലിക്കു പോയി. പകല്‍ മുഴുവന്‍ ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്ത ശേഷം വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തി എല്ലാവര്‍ക്കും അത്താഴം നല്‍കി. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി  ഉറങ്ങാന്‍ കിടത്തിയ ശേഷം ഭര്‍ത്താവിന്റെ മൃതദേഹം വലിച്ചിഴച്ച് ഗേറ്റിനു പുറത്തെത്തിച്ച ശേഷം  ഉറങ്ങാന്‍ പോയി.
രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് വീണു മരിച്ചുവെന്ന് ആളുകളെ ആറിയിക്കുകയുംചെയ്തു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ഏറ്റുവാങ്ങി പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
 കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പോലീസ് അന്നുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും എഎസ്പി വിശ്വജീത് ശ്രീവാസ്തവ പറഞ്ഞു.

 

Latest News