പാലക്കാട്- ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടായതോടെ മകന്റെ അധ്യാപികയോട് 500 രൂപ കടം ചോദിച്ച വീട്ടമ്മയ്ക്ക് ദിവസങ്ങള്‍ക്കകം ലഭിച്ചത് 51 ലക്ഷം രൂപ. പാലക്കാട് കൂറ്റനാട് സ്വദേശി സുഭദ്രയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് സുമനസുകളുടെ സഹായപ്രവാഹം.
ഇവരുടെ ദുരിതത്തെ കുറിച്ച് അധ്യാപിക ഫേസ് ബുക്കില്‍ നല്‍കിയ കുറിപ്പ് കണ്ടാണ് ആളുകള്‍ സഹായവുമായി എത്തിയത്.
സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച് തീര്‍ത്തും കിടപ്പിലായ 17 വയസ്സായ മകന്‍ ഉള്‍പ്പെടെ മൂന്നു മക്കളാണ് സുഭദ്രയ്ക്കുള്ളത്. പൊട്ടി പൊളിയാറായ ചിതലരിച്ച,പാള കൊണ്ട് ചോര്‍ച്ച അടച്ച പഴകിയ വീട്ടിലാണ് താമസം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അഞ്ച് മാസം മുമ്ബ് ഭര്‍ത്താവ് മരിച്ചതോടെ ജീവിതം തീര്‍ത്തും ദുരിതത്തിലായി. രോഗിയായ മകനെ നോക്കാന്‍ മറ്റ് രണ്ട് മക്കളെ ഏല്‍പിച്ചാണ് സുഭദ്ര കൂലിപ്പണിക്കാറുള്ളത്. ഇതിനും പറ്റാതായതോടെ കുടുംബം മുഴു പട്ടിണിയിലായി.
500 രൂപ ചോദിക്കാന്‍ സുഭദ്ര വട്ടേനാട് സ്‌കൂളിലെ ഗിരിജ ടീച്ചറെ വിളിക്കുകയായിരുന്നു. സുഭദ്രയ്ക്ക് ആവശ്യമായ പണം അയച്ചു കൊടുത്തതിനൊപ്പം ടീച്ചര്‍ സുഭദ്രയുടെ ദുരിതത്തെ കുറിച്ച് ഫേസ് ബുക്ക് പോസ്റ്റിടുകയും ചെയ്തു.
പലതുള്ളി പെരുവെള്ളമായി എത്തിയ പണം കൊണ്ട് പാതി വഴിയില്‍ കിടക്കുന്ന സുഭദ്രയുടെ വീട് പണി പൂര്‍ത്തിയാക്കാനും മകന്റെ തുടര്‍ ചികിത്സ നടത്താനുമാണ് ഉദ്ദേശിക്കുന്നത്.