Sorry, you need to enable JavaScript to visit this website.

കവര്‍ച്ചക്കാരനെ നേരിട്ട ഗൃഹനാഥന് പരിക്ക്

ഇടുക്കി- തുടര്‍ച്ചയായി കവര്‍ച്ച നടക്കുന്ന  മറയൂരില്‍ മുഖം മൂടി ധരിച്ച് വീടിനുള്ളില്‍ കടന്ന് മാലപൊട്ടിക്കാന്‍ ശ്രമം. കോട്ടക്കുളത്ത് താമസിക്കുന്ന ഫോട്ടോഗ്രാഫറും സ്റ്റുഡിയോ ഉടമയുമായ മാര്‍ട്ടിന്റെ വീടിനുള്ളില്‍ മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവാണ് ഭാര്യ ജയന്തിയുടെ മാലപൊട്ടിച്ചു കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. മോഷ്ടാവുമായി പിടിവലി നടത്തിയതിനെ തുടര്‍ന്ന് മാര്‍ട്ടിന്റെ കൈക്ക് പരിക്കേറ്റു.
 മാര്‍ട്ടിനും ജയന്തിയും രണ്ടര വയസുള്ള മകന്‍ ജാക്ലിനും  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വാതില്‍ തുറന്ന് കിടക്കുക ആയിരുന്നു.  മാര്‍ട്ടിന്‍ കൈ കഴുകുന്നതിനായി വീടിനുള്ളിലെ മറ്റൊരു മുറിയിലേക്ക് കയറിയപ്പോഴാണ് മുഖം മൂടിധരിച്ച് വീടിനുള്ളിലേക്ക് കടന്ന് വന്ന് ജയന്തിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. മോഷ്ടാവുമായി പിടിവലി നടത്തുകയും നിലവിളിക്കുകയും ചെയ്തപ്പോള്‍ ഓടി എത്തിയ മാര്‍ട്ടിന്‍ കള്ളനെ പിടികൂടുന്നതിനായി മുറ്റം വരെ പിന്തുടര്‍ന്നു. പിടിവലിക്കിടെ മാര്‍ട്ടിന് കൈക്ക് പരിക്കേറ്റു.  ഇരുവരെയും തള്ളിയിട്ട് മോഷ്ടാവ് കടന്നുകളഞ്ഞു.  മാര്‍ട്ടിന്‍ മറയൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.
ചിത്രം- മോഷണശ്രമം ചെറുത്ത മാര്‍ട്ടിനും ഭാര്യ ജയന്തിയും

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News