തൃശൂര്‍- ഒല്ലൂരില്‍ ബൈക്ക് യാത്രികയുടെ മാലപൊട്ടിക്കാന്‍ ബൈക്കിലെത്തിയ സംഘത്തിന്റെ ശ്രമം. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു വീണ് വയോധികക്ക് ഗുരുതര പരിക്ക്. പടവരാട് കുളങ്ങരവീട്ടില്‍ മേരി ഫ്രാന്‍സീസിന് (69) ആണ് പരിക്കേറ്റത്. പടവരാട് സെന്റ് ജൂഡ് പള്ളിക്ക് സമീപമാണ് അപകടം.
ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന മേരിഫ്രാസിസിനെ മറ്റൊരു ബൈക്ക് യാത്രക്കാരന്‍ മാല പിടിച്ചുപറിക്കുന്നതിനിടയില്‍ പിറകിലേക്ക് തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ തലക്കും, ഷോള്‍ഡറിനും പരിക്കേറ്റിട്ടുണ്ട്. മേരിയെ ഒല്ലൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ ഒല്ലൂര്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.