Sorry, you need to enable JavaScript to visit this website.

മുന്‍ ഭര്‍ത്താവിനെ കുറ്റം പറയാന്‍  ഇഷ്ടമില്ല-ഗായത്രി രഘുറാം 

കൊച്ചി- പൃഥ്വിരാജിന്റെ നായികയായാണ് തെന്നിന്ത്യന്‍ താരം ഗായത്രി രഘുറാം മലയാളത്തിലേക്ക് എത്തുന്നത്. തമിഴിലെ പ്രശസ്ത നൃത്ത സംവിധായകന്‍ രഘുറാമിന്റെ മകള്‍ എന്ന വിലാസം ഗായത്രിക്ക് ഏറെ ഗുണം ചെയ്തു. 2002ല്‍ റിലീസ് ചെയ്ത ചാര്‍ളി ചാപ്‌ളിന്‍ എന്ന ചിത്രത്തിലൂടെയാണ് ഗായത്രി അഭിനയജീവിതം ആരംഭിക്കുന്നത്. പെട്ടെന്നായിരുന്നു ഗായത്രിയുടെ വിവാഹം. അധികം വൈകാതെ വിവാഹ മോചന വാര്‍ത്തയും എത്തി. വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിനെക്കുറിച്ച് ഗായത്രി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്.  വീട്ടുകാര്‍ ചേര്‍ന്ന് ഉറപ്പിച്ച അറേഞ്ച്ഡ് മാര്യേജായിരുന്നു അത്. 21 വയസില്‍ വിവാഹം കഴിച്ചു. ആ സമയത്ത് വിവാഹം കഴിക്കാന്‍ പാടില്ലായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ വന്നതിനെതുടര്‍ന്ന് ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. മുന്‍ ഭര്‍ത്താവിനെ കുറ്റം പറയാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹം വേറെ വിവാഹം കഴിച്ചു. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് പറയാന്‍ താത്പര്യമില്ല. ഗായത്രിയുടെ വാക്കുകള്‍. അമേരിക്കയില്‍ സോഫ്ട് വെയര്‍ എന്‍ജിനിയറായ ദീപക് ചന്ദ്രശേഖറുമായി 2006ല്‍ ആയിരുന്നു ഗായത്രിയുടെ വിവാഹം. 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 
            

Latest News