ജയ്പൂര്‍- രാജസ്ഥാനില്‍ യുവാവ് അമ്മായിയെ കൊലപ്പെടുത്തി മൃതദേഹം പത്ത് കഷണങ്ങളാക്കി. 32 കാരനായ അനൂജ് ശര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹിയില്‍ പോകുന്നതു സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ 64 കാരിയായ അമ്മായി സരോജിനെ കൊലപ്പെടുത്തിയത്. ശരീരം 10 കഷണങ്ങളാക്കി മുറിച്ചശേഷം രാജസ്ഥാനിലെ ജയ്പൂരില്‍ വിദൂര പ്രദേശത്ത് ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു.
ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ദല്‍ഹിയിലേക്ക് പോകാനൊരുങ്ങിയ അനൂജിനെ അമ്മായി തടഞ്ഞതാണ് കാരണമെന്നും പോലീസ് പറഞ്ഞു.
അച്ഛന്‍, സഹോദരി, അമ്മായി സരോജ് എന്നിവര്‍ക്കൊപ്പം ജയ്പൂരിലെ വിദ്യാധര്‍ നഗറിലാണ് അനൂജ് താമസിച്ചിരുന്നത്. അമ്മ കൊവിഡ് 19 ബാധിച്ച് കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഡിസംബര്‍ 11ന് അച്ഛനും സഹോദരിയും ഇന്‍ഡോറിലേക്ക് പോയതിനാല്‍ വീട്ടില്‍ അനൂജും സരോജും തനിച്ചായിരുന്നു. അനൂജ് ദല്‍ഹിയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ സരോജ് തടഞ്ഞത് തര്‍ക്കത്തിലേക്ക് നയിച്ചു. ക്ഷുഭിതനയ അനൂജ് ചുറ്റിക കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മാര്‍ബിള്‍ കട്ടര്‍ ഉപയോഗിച്ച് ശരീരം 10 കഷ്ണങ്ങളാക്കി മുറിച്ച് ജയ്പൂര്‍-സിക്കാര്‍ ഹൈവേയിലെ ഒരു വിദൂര പ്രദേശത്ത് ഉപേക്ഷിച്ചു.
ശരീരഭാഗങ്ങള്‍ ഒരു ബക്കറ്റിലും സ്യൂട്ട്‌കേസിലുമാണ് അനൂജ് കൊണ്ടുപോയിരുന്നത്. പിന്നീട് അമ്മായിയെ കാണാതായതായി പരാതി നല്‍കുകയും പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ മറ്റ് ബന്ധുക്കള്‍ക്കൊപ്പം അവരെ തിരയാന്‍ തുടങ്ങിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്വേഷണത്തില്‍, ഇയാളുടെ മൊഴികള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ നിരീക്ഷിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ സ്യൂട്ട്‌കേസും ബക്കറ്റുമായി വീട്ടില്‍ നിന്ന് ഇറങ്ങുന്നതും കണ്ടു. ചുറ്റിക കൊണ്ട് അമ്മായിയുടെ തലയില്‍ അടിച്ച് കൊലപ്പെടുത്തിയെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത് പോലീസ് പറഞ്ഞു.
കൊലയാളി ബുദ്ധിമാനും വിദ്യാസമ്പന്നനുമാണ്. കാണാതായതായി പരാതി നല്‍കിയതിനാല്‍ പോലീസ് സംശയിച്ചിരുന്നില്ല. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ അമ്മായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായി കാണുന്നില്ല. പകരം പ്രതി ബക്കറ്റും സ്യൂട്ട്‌കേസുമായി പോകുന്ന ദൃശ്യമാണ് ലഭിച്ചതെന്ന് ജയ്പൂര്‍ പോലീസ് കമ്മീഷണര്‍ ആനന്ദ് ശ്രീവാസ്തവ് പറഞ്ഞു.
അടുക്കളയില്‍ രക്തക്കറയും കണ്ടെത്തി. 64 വയസ്സുള്ള വിധവയായ അമ്മായിയെ ക്രൂരമായ രീതിയില്‍ കൊന്ന് 10 കഷ്ണങ്ങളാക്കിയതില്‍ ഇയാള്‍ പശ്ചാത്താപമൊന്നും കാണിച്ചില്ലെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു.