കൊച്ചി-നടനും നിര്‍മ്മാതാവുമായ പൃഥിരാജ്, നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ലിസറ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളില്‍ ഇന്‍ക്‌സംടാക്‌സ് റെയ്ഡ്. ആദായ നികുതി വകുപ്പിന്റെ കേരള, തമിഴ്നാട് ടീമുകളാണ് പരിശോധനന നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടിലാണ് പരിശോധന നടത്തിയത്. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. പരിശോധന നടക്കുമ്പോള്‍ ആന്റണി പെരുമ്പാവൂര്‍ വീട്ടിലുണ്ടായിരുന്നതായാണ് വിവരം. ആറ് ടാക്‌സി കാറുകളിലായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. റെയ്ഡ് വിവരം ലോക്കല്‍ പോലീസിനെ അറിയിച്ചിരുന്നില്ല. പരിശോധന സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.