നെടുമ്പാശേരി-കസ്റ്റംസിന്റെ സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും എയര്‍ ഇന്റലിജന്‍സ് യൂണിറ്റും ചേര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു കോടി 28 ലക്ഷം രൂപയുടെ കള്ളക്കടത്തു പിടികൂടി. മൂന്ന് യാത്രക്കാരില്‍ നിന്നായി 3261 ഗ്രാമിലേറെ സ്വര്‍ണമാണ് പിടികൂടിയത്.
ദുബായില്‍ നിന്നും വന്ന മലപ്പുറം സ്വദേശി സാദിക്കില്‍ നിന്ന് 1015.80 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാണ് സ്വര്‍ണം ശരീരത്തിലൊളിപ്പിച്ചത്.
അബുദാബിയില്‍നിന്ന് വന്ന മലപ്പുറം സ്വദേശിയായ അഹമ്മദെന്ന യാത്രക്കാരന്‍ 1066.21 ഗ്രാം സ്വര്‍ണം നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു. അബുദാബിയില്‍നിന്നു തന്നെയെത്തിയ കോഴിക്കോട് സ്വദേശിയായ റിയാസില്‍നിന്ന് 1179.55 ഗ്രാം സ്വര്‍ണവും പിടികൂടി. ഇയാളും നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു .
നെടുമ്പാശേരി വഴി കൂടുതല്‍ കള്ളക്കടത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സംയുക്തമായ പരിശോധന നടത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)