Sorry, you need to enable JavaScript to visit this website.

സിനിമയ്ക്കുവേണ്ടി മാത്രം  ജീവിക്കുന്നു-ഷൈന്‍ ടോം ചാക്കോ

കൊച്ചി-ജീവിതത്തില്‍ സിനിമയല്ലാതെ മറ്റൊന്നുമില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമയ്ക്കുവേണ്ടി വീട്ടുകാരെപ്പോലും മറന്നുജീവിക്കുകയാണെന്നും സ്വന്തം ആത്മാവിനെയാണ് ഒരാള്‍ തൃപ്തിപ്പെടുത്തേണ്ടതെന്നും നടന്‍ വ്യക്തമാക്കി. മക്കളുടെ ഭാവി നന്നായി കാണാന്‍ വേണ്ടിയാണ് വീട്ടുകാര്‍ അവരെ വളര്‍ത്തുന്നത്. സിനിമ നഷ്ടപ്പെടുത്തി വീട്ടുകാര്‍ക്കൊപ്പം ജീവിക്കാന്‍ സാധിക്കില്ല. സിനിമയല്ലാതെ മറ്റൊന്നുമില്ല. അതുകൊണ്ടാണ് വിവാഹ ബന്ധം വരെ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത്. ജീവിതത്തില്‍ എപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് താനെന്നും അതിന്റെ പകുതി മാത്രമേ ക്യാമറയില്‍ കാണിക്കുന്നുള്ളൂവെന്നും നടന്‍ പറയുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍. മാതാപിതാക്കളോടും അനുജനോടും അനുജത്തിയോടുമുള്ള ബന്ധത്തില്‍ ഞാന്‍ പരാജയമാണ്. ക്യാമറയ്ക്ക് മുന്നില്‍ സന്തോഷമായി നില്‍ക്കാന്‍ വേണ്ടിയാണ് അത്തരത്തില്‍ പരാജയപ്പെടുന്നത്. വീട്ടുകാര്‍ നമ്മളോടൊപ്പം എത്ര വര്‍ഷം ഉണ്ടാകും? നമ്മള്‍ നമ്മുടെ ആത്മാവിനെ മാത്രമാണ് കൂടെക്കൊണ്ടുപോകുന്നത്. - നടന്‍ പറഞ്ഞു.
സിനിമ ഇഷ്ടപ്പെടുന്നവര്‍ക്ക് അത് ചെയ്യാന്‍ വളരെ എളുപ്പമാണെന്നും നടന്‍ അഭിപ്രായപ്പെട്ടു. ഇഷ്ടപ്പെട്ട ജോലി ചെയ്ത് കോടികള്‍ സമ്പാദിക്കുന്നത് നല്ലതല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ഞാന്‍ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് വലിച്ചെന്ന് പറയുന്നവര്‍ അത് ആരാണ് കൃഷി ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല. പിള്ളേര് വലിക്കുന്നതാണ് കുറ്റം.'- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
 

Latest News