ന്യൂദല്‍ഹി- രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാകുന്നതില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് അസൂയയാണെന്നുംഎല്ലാ കറന്‍സിക്കെതിരെയും രൂപ ശക്തമാണെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
ലോക്‌സഭയില്‍ കറന്‍സി മൂല്യത്തകര്‍ച്ചയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍. എല്ലാ കറന്‍സികള്‍ക്കുമെതിരെ ഇന്ത്യന്‍ രൂപ ശക്തമായി. ഡോളറിനെതിരെ രൂപയുടെ ചാഞ്ചാട്ടം അധികമാകാതിരിക്കാന്‍ വിദേശനാണ്യ ശേഖരം റിസര്‍വ് ബാങ്ക് ഉപയോഗിച്ചുവെന്നും അവര്‍ പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നതില്‍ പാര്‍ലമെന്റിലെ ചിലര്‍ക്ക് അസൂയയുണ്ട് എന്നത് സങ്കടകരമാണ്. ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്. എന്നാല്‍ പ്രതിപക്ഷത്തിന് അതില്‍ പ്രശ്‌നമുണ്ട്. ഇന്ത്യയുടെ വളര്‍ച്ചയില്‍ എല്ലാവരും അഭിമാനിക്കണം. എന്നാല്‍ ചിലര്‍ ഇത് തമാശയായി കാണുന്നു- ധനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)