പ്രേതപ്പേടി, നടന്‍ സുശാന്ത് സിങ് ജീവനൊടുക്കിയ  ഫ്‌ളാറ്റ് രണ്ടര വര്‍ഷമായിട്ടും വാങ്ങാന്‍ ആളെത്തുന്നില്ല

മുംബൈ-ലോക്ക്ഡൗണ്‍ കാലത്ത് സംഭവിച്ച ഞെട്ടിക്കുന്ന മരണമായിരുന്നു ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റേത്. 2020 ലാണ് ഫ്ളാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ നടനെ കണ്ടെത്തിയത്. ലോക്ക് ഡൗണും സിനിമയിലെ പരാജയവും കാരണം സംഭവിച്ച കടുത്ത വിഷാദരോഗമാണ് സുശാന്ത് ജീവനൊടുക്കുന്നതില്‍ എത്തിച്ചത്.
ഇപ്പോഴിതാ സുശാന്ത് സിങ് താമസിച്ചിരുന്ന ആഢംബര ഫ്ലാറ്റ് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ആരും വാങ്ങാന്‍ ധൈര്യപ്പെടുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍. പ്രേത ബാധയുണ്ടെന്നും താമസിക്കാന്‍ ഭയമാണെന്നും പറഞ്ഞാണ് പലരും ഒഴിയുന്നതെന്നാണ് ബ്രോക്കര്‍ പറയുന്നത്. 5 ലക്ഷം രൂപയാണ് ഫ്ളാറ്റിന് ചോദിക്കുന്ന മാസ വാടക.ഒരുപാട് പത്ര പരസ്യം നല്‍കിയിട്ടു പോലും ആരും ഫ്ളാറ്റ് വാങ്ങാന്‍ തയാറാവുന്നില്ല. കൂടാതെ, ഇനി സിനിമാ താരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും ഈ ഫ്ളാറ്റ് വാടകയ്ക്ക് നല്‍കേണ്ടെന്നാണ് വീട്ടുടമയുടെ തീരുമാനം.ഇതിനിടെ, അതേസമയം സുശാന്തിന്റെ ബന്ധുക്കളും ചില സുഹൃത്തുക്കളും ഫ്ളാറ്റു വാങ്ങാന്‍ എത്തുന്നവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ബ്രോക്കര്‍ ആരോപിക്കുന്നുണ്ട്.

Latest News