Sorry, you need to enable JavaScript to visit this website.

നാലു പേര്‍ക്ക് ഒ.ഐ.സി.സി അവാര്‍ഡ്; മാധ്യമ രംഗത്ത് പി.എം.മായിന്‍കുട്ടി

പി.എം. മായിന്‍കുട്ടി, കുഞ്ഞുമോന്‍ കാക്കിയ, ഡോ. അഹമ്മദ് ആലുങ്ങല്‍, എ.സി മന്‍സൂര്‍
ഒ.ഐ.സി.സി മക്ക സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍.

ജിദ്ദ-ഒ.ഐ.സി.സി മക്ക സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രഥമ ഒ.ഐ.സി.സി മക്കാ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാധ്യമ രംഗത്തുനിന്ന് മലയാളം ന്യൂസ് എഡിറ്റര്‍ പി.എം. മായിന്‍കുട്ടി, പൊതുപ്രവര്‍ത്തന ജീവകാരുണ്യം-  അബ്ദുല്‍ മഹയ്മീന്‍ (കുഞ്ഞുമോന്‍ കാക്കിയ), ആതുര സേവനം-  ഡോ. അഹമ്മദ് ആലുങ്ങല്‍, ബിസിനസ്- എ.സി മന്‍സൂര്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രവാസ ലോകത്ത്, വിശിഷ്യാ മക്കയുടെ കര്‍മഭൂമിയില്‍ വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിത്വങ്ങളെ വരും വര്‍ഷങ്ങളിലും ആദരിക്കും.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

ഡിസംബര്‍ 10ന് വൈകീട്ട് അഞ്ചു മണിക്ക് മക്ക ഹുസൈനിയ ഖസര്‍ അല്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഒ.ഐ.സി.സി മക്കാ മെഗാ ഫെസ്റ്റില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പ്രസ്തുത പരിപാടിയില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ കാവലാള്‍, രാഹുല്‍ ഗാന്ധി നയിക്കുന്നതും ഇതിനോടകം ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിക്കപ്പെട്ടതുമായ ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യം അര്‍പ്പിച്ചുള്ള സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്. ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രമുഖര്‍ സംബന്ധിക്കും.
തുടര്‍ന്ന് പട്ടുറുമാല്‍ ഫെയിം ഷെജീറും ഫഌവഴ്‌സ് കോമഡി ഉത്സവം ഫെയിം ആശാ ഷിജുവും നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റും മക്കയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വര്‍ണശബളമായ കലാപരിപാടികളും അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട്, ജനറല്‍ സെക്രട്ടറി ഷാജി ചുനക്കര, വൈസ് പ്രസിഡന്റ് സാക്കിര്‍ കൊടുവള്ളി, ട്രഷറര്‍ റഷീദ് ബിന്‍സാഗര്‍, പ്രോഗ്രാം കോഡിനേറ്റര്‍ ജിബിന്‍ സമദ് കൊച്ചി എന്നിവര്‍ പങ്കെടുത്തു.

 

 

 

Latest News