ദോഹ-ഖത്തര്‍ ലോകകപ്പിനെത്തിയ അര്‍ജന്റീന ഫുട്‌ബോള്‍ ആരാധകന് സ്വന്തം വീട്ടില്‍ താമസമൊരുക്കി ഖത്തര്‍ പൗരന്‍.
തുടര്‍ന്നും ദോഹയില്‍ തങ്ങാന്‍ പണമില്ലാതെ പ്രയാസത്തിലായ ഫുട്‌ബോള്‍ പ്രേമിക്ക് ഖത്തര്‍ സ്വദേശി വീട്ടില്‍ സൗകര്യം നല്‍കിയ വാര്‍ത്ത മാധ്യമങ്ങള്‍ പ്രാധാന്യത്തെടയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നാട്ടിലേക്കു മടങ്ങാനൊരുങ്ങിയ ഫുട്‌ബോള്‍ ആരാധകനെ തന്റെ വീട്ടില്‍ താമസിപ്പിക്കുമെന്ന് ഖത്തര്‍ പൗരന്‍ പറയുന്ന വീഡിയ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.