കുവൈത്ത് സിറ്റി- കുവൈത്തില്‍ മസാജ് പാര്‍ലറുകളുടെ മറവില്‍ സ്ത്രീവേഷം ധരിച്ച് ലൈംഗിക വ്യാപാരം നടത്തിയ 18 ഏഷ്യന്‍ വംശജര്‍ അറസ്റ്റില്‍. സാല്‍മിയയിലെ മസാജ് പാര്‍ലറുകളിലാണ് ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റിയും ചേര്‍ന്ന് റെയ്ഡ് നടത്തിയത്. 18 ഏഷ്യന്‍ സ്വവര്‍ഗ പ്രേമികളാണ് അറസ്റ്റിലായത്. സ്വകാര്യ മുറികളില്‍ മണിക്കൂറിന് 10 മുതല്‍ 30 വരെ ദിനാര്‍ നിരക്കിലാണ് ഇവര്‍ സേവനങ്ങള്‍ നല്‍കിയിരുന്നത്.
റെയ്ഡില്‍ മസാജ് പാര്‍ലറിനുള്ളിലെ കിടപ്പുമുറികള്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി കണ്ടെത്തി. എല്ലാ വഴികളും അടച്ചായിരുന്നു റെയ്ഡ്. ഏഷ്യക്കാര്‍ ട്രാന്‍സ്‌ജെന്‍ഡറായി വേഷംമാറി സ്ത്രീകളുടെ വസ്ത്രങ്ങളും മുഖത്ത് മേക്കപ്പും വിഗ്ഗുകളും ധരിച്ചിരുന്നു. പാര്‍ലറുകളില്‍ നിന്ന് ഗുളികകളും കാലാവധി കഴിഞ്ഞ ക്രീമുകളും കണ്ടെത്തി. ഇവരുടെ ഐഡി കാര്‍ഡ് പരിശോധിച്ചപ്പോള്‍ മസാജ് ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള സര്‍ട്ടിഫിക്കറ്റുകളോ ഹെല്‍ത്ത് കാര്‍ഡുകളോ ഇല്ലെന്നും കണ്ടെത്തി. ചിലര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. കാണിച്ചു. അറസ്റ്റിലായ എല്ലാവരെയും നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചതിന് മസാജ് പാര്‍ലറുകള്‍ സീല്‍ ചെയ്തിട്ടുണ്ട്. ഭാവിയില്‍ ഒരു തൊഴിലാളിയെയും കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ഇവരെ അനുവദിക്കില്ല.