Sorry, you need to enable JavaScript to visit this website.

വിവേക് അഗ്നിഹോത്രി മാപ്പ് പറഞ്ഞു; നേരിട്ട് വരണമെന്ന് ദല്‍ഹി ഹൈക്കോടതി

വിവേക് അഗ്നിഹോത്രി,ജസ്റ്റിസ് എസ്.മുരളീധർ

ന്യൂദല്‍ഹി- ഭീമാ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച ജസ്റ്റിസ് എസ്.മുരളീധറിനെതിരെ അപകീര്‍ത്തി പ്രസ്താവനകള്‍ ട്വീറ്റ് ചെയ്ത കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി മാപ്പ് പറഞ്ഞു.
 മുതിര്‍ന്ന ജഡ്ജിക്കെതിരായ പ്രസ്താവന പിന്‍വലിച്ചതായും അദ്ദേഹം ദല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
ട്വീറ്റ് ഡിലീറ്റ് ചെയ്തതായും അഗ്‌നിഹോത്രി അവകാശപ്പെട്ടു. അതേസമയം, സിനിമാ നിര്‍മാതാവല്ല ട്വിറ്ററായിരിക്കാം ട്വീറ്റുകള്‍ നീക്കിയതെന്ന്  അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് നിഗം പറഞ്ഞു. അപകീര്‍ത്തികരവും ഹാനികരവുമായ അഭിപ്രായങ്ങള്‍ക്കെതിരായ ട്വിറ്റര്‍ നയങ്ങള്‍ അനുസരിച്ച് അവര്‍ അതു നീക്കാന്‍ സാധ്യത കൂടുതലാണെന്ന്  നിഗം പറഞ്ഞു.
മാര്‍ച്ച് 16ന് നടക്കുന്ന അടുത്ത ഹിയറിംഗില്‍ അഗ്‌നിഹോത്രി നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, തല്‍വന്ത് സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

അഗ്‌നിഹോത്രി നേരിട്ട് ഹാജരായി ക്ഷമ ചോദിക്കുന്നതില്‍ എന്താണ് തടസ്സമെന്ന് ജഡ്ജിമാര്‍ ചോദിച്ചു.  മാപ്പ് എല്ലായ്‌പ്പോഴും ഒരു സത്യവാങ്മൂലത്തിലൂടെ പ്രകടിപ്പിക്കാനാവില്ലെന്നുംകോടതി അഭിപ്രായപ്പെട്ടു.

നാലാഴ്ചയ്ക്കുള്ളില്‍ ഉചിതമായ ഫോറത്തെ സമീപിക്കാന്‍ സുപ്രീം കോടതി നവ്‌ലഖയെ അനുവദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്  ജസ്റ്റിസ് മുരളീധര്‍ ജാമ്യം അനുവദിച്ചിരുന്നത്.

ജസ്റ്റിസുമാരും പ്രതിയായ അര്‍ബന്‍ നക്‌സല്‍ ഗൗതം നവ്‌ലഖയും തമ്മില്‍ എന്തെങ്കിലും പ്രത്യേക ബന്ധമുണ്ടോ എന്നായിരുന്നു അഗ്നിഹോത്രിയുടെ ട്വീറ്റ്. ജസ്റ്റിസ് മുരളീധറിന്റെ ഭാര്യ ഉഷ രാമനാഥന്‍ ഗൗതം നവ്‌ലാഖയുടെ അടുത്ത സുഹൃത്താണെന്നും അഗ്നിഹോത്രി ട്വീറ്റ് ചെയ്തിരുന്നു.

 

Latest News