കൊച്ചി - വിഴിഞ്ഞത്ത് തുറമുഖ പദ്ധതി നടപ്പാക്കരുത് എന്നത് ഒഴികെയുള്ള മല്‍സ്യത്തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും ന്യായമാണെന്ന് ശശി തരൂര്‍ എംപി. മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്ന ന്യായമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ദിനാളുമായി വിഴിഞ്ഞം വിഷയം ചര്‍ച്ച ചെയ്തില്ലെന്നും പൊതു കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ വികസനവിരോധികളല്ല. അവരുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം. വികസനത്തിനു വേണ്ടി ജനങ്ങളെ യോജിപ്പിച്ചു കൊണ്ടുവരണം എന്നാണ് അഭിപ്രായം. വികസനം ജനങ്ങള്‍ക്കു വേണ്ടിയാണ്. വിഴിഞ്ഞം പദ്ധതി വന്നാല്‍ രാജ്യത്തിനും സംസ്ഥാനത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഗുണമാണ്. ജനങ്ങള്‍ക്കാണ് ഇതുവഴി ഗുണം ലഭിക്കുന്നത്. അനാവശ്യമായ തടസ്സങ്ങള്‍ പാടില്ല. വികസനം ജനങ്ങള്‍ക്കു വേണ്ടതാണെന്നു മനസിലാക്കി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. രണ്ടു ഭാഗത്തു നിന്നുമുള്ള വിട്ടുവീഴ്ചകളാണ് വേണ്ടത്. രണ്ടു ഭാഗവും ഒത്തുതീര്‍പ്പിനു തയാറാകണം. ഇക്കാര്യത്തില്‍ സമരം ആരംഭിക്കുന്നതിനു മുമ്പു തന്നെ ആര്‍ച്ച് ബിഷപ്പിനെയും ബിഷപ്പിനെയും കണ്ടു സംസാരിച്ചു ചര്‍ച്ച ചെയ്ത ശേഷം മുഖ്യമന്ത്രിയെയും കണ്ടു സംസാരിച്ചതാണ്. വിഷയത്തില്‍ ഇടപെടാന്‍ ഒരു എംപിക്ക് പരിമിതികളുണ്ട്. അധികാരമുള്ള സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ആണ് എന്തെങ്കിലും ചെയ്യേണ്ടത്. മല്‍സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്ന ന്യായമായ കാര്യം സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നില്ല എന്നതു വസ്തുതയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകാത്തതു നിരാശാജനകമാണ്. അതേസമയം പല വിഷയത്തിലും പുരോഗതി ഉണ്ടായിട്ടുണ്ടു താനും.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)
മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ജനങ്ങള്‍ മനസിലാക്കണം. ഇവരെ വികസന വിരുദ്ധരെന്നും ദേശവിരുദ്ധരെന്നും പറയുന്നതു തെറ്റാണ്. നമ്മളുടെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി നിന്നവരാണ് അവര്‍. സ്വന്തം ജീവന്‍ പണയംവച്ച് പ്രളയകാലത്ത് ജനങ്ങളെ വീടിന്റെ മുകളില്‍നിന്നു വരെ രക്ഷിച്ചത് അവരാണ്. 65000 പേരെ രക്ഷിച്ചു. അതേസമയം നമ്മള്‍ അവര്‍ക്കു വേണ്ടി എന്തു ചെയ്തു എന്നു ചോദിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ് ഭൂരിപക്ഷവും. അവര്‍ ഓരോ കഷ്ടങ്ങള്‍ അനുഭവിക്കുമ്പോള്‍ ആവശ്യങ്ങള്‍ മനസിലാക്കി അനുകമ്പയോടെ സഹായം ചെയ്തു കൊടുക്കേണ്ടതു സര്‍ക്കാരിന്റെ കടമയാണ്. ചുഴലിക്കാറ്റു വന്നതു സര്‍ക്കാരിന്റെ തെറ്റല്ല, എന്നാല്‍ അവര്‍ക്കു ചെയ്തു കൊടുക്കേണ്ടതു ചെയ്തു എന്നു പറയാന്‍ നമുക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സുധാകരനോടു പൊതുവേദിയില്‍ ടി.പത്മനാഭവന്‍ പറഞ്ഞത് അറിഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ പറഞ്ഞാണ് അറിയുന്നതെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചാണ് കോട്ടയത്തുള്‍പ്പടെ പരിപാടിയില്‍ പങ്കെടുത്തതെന്നും തരൂര്‍ പറഞ്ഞു. പി സി ചാക്കോ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത വിഷയം സംബന്ധിച്ച ചോദ്യത്തിന്, അങ്ങനെയൊരു സംസാരമുണ്ടായിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നുമായിരുന്നു തരൂരിന്റെ മറുപടി.
കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തിയ ശശി തരൂരിനെ പൊന്നാടയണിയിച്ചാണ് കര്‍ദിനാള്‍ സ്വീകരിച്ചത്. ഇരുവരും ഒരുമിച്ച് പ്രഭാതഭക്ഷണം കഴിച്ചു.