ദോഹ- യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഖത്തറിലെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തി.
ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തില്‍ ശൈഖ് മുഹമ്മദിനെ സ്വീകരിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ് യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ് യാന്‍, ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍, ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്‌നൂന്‍ എന്നിവര്‍ യു.എ.ഇ പ്രസിഡന്റിനോടൊപ്പമുണ്ട്.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)
അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി, അമീരി കോടതി മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദു റഹ്മാന്‍ അല്‍താനി എന്നിവരും സ്വീകരണത്തില്‍ ഉണ്ടായിരുന്നു.
അമീരി ദിവാനില്‍ എത്തിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് ഔദ്യോഗിക വരവേല്‍പ് നല്‍കി. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം പീരങ്കികള്‍ 21 റൗണ്ട് വെടിയുതിര്‍ത്തു.
തുടര്‍ന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്് യാനും ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും യു എ ഇയുടെയും ഖത്തറിന്റെയും ദേശീയ ഗാനങ്ങള്‍ ആലപിച്ച പ്രധാന വേദിയിലെത്തി.