കൊല്ലം-കരുനാഗപ്പള്ളി കെ.എസ് പുരം പുന്നക്കുളം കൊച്ചാലത്ത് ഷറഫുദീന്‍ കുഞ്ഞ് (63,റിട്ട. മൃഗ സംരക്ഷണ വകുപ്പ് ) നിര്യാതനായി.
ദീര്‍ഘ കാലം ജിദ്ദയില്‍ പ്രവാസിയായിരുന്നു.1995 ജൂണില്‍ റാബിഖില്‍ വെച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ ഏകദേശം ഒരു വര്‍ഷത്തോളം ജിദ്ദയിലെ ബക് ഷ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നത് കാരണം പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തി. അധികം താമസിയാതെ മൃഗസംരക്ഷണ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. അടുത്തിടെ ഉണ്ടായ ശാരീരിക അസ്വസ്ഥതകള്‍ കാരണം ചികിത്സയില്‍ ആയിരുന്നു. കൊച്ചി ആസ്റ്റര്‍ മെഡി സിറ്റിയില്‍ വെച്ചായിരുന്നു അന്ത്യം.
ഭാര്യ റഹുമത്ത് ബീഗം. മക്കള്‍: മുഹമ്മദ് നൗഫല്‍, മുഹമ്മദ് ഫൈസല്‍ (ദമ്മാം ), മുഹ്‌സിന അസീം. മരുമക്കള്‍: ഷമീന, സുല്‍ത്താന (ഫര്‍മസിസ്റ്റ്, സി എച്ച് സി കുറിച്ചി, കോട്ടയം )അസീം (ദുബായ് )
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)