Sorry, you need to enable JavaScript to visit this website.

ഭാരത് ജോഡോ വന്‍ വിജയം; രാഹുലിന്റെ യാത്ര അവസാനിച്ചാല്‍ പ്രിയങ്ക തുടങ്ങും

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് ആരംഭിക്കുമെന്ന് കോണ്‍ഗ്രസ്. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു മാസം നീളുന്ന യാത്രയാണ് സംഘടിപ്പിക്കുക. 2023 ജനുവരി 26ന് തുടങ്ങി രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് മാര്‍ച്ച് 26ന് സമാപിക്കും.
 ാഹുല്‍ ഗാന്ധിയുടെ യാത്ര അവസാനിക്കുന്ന അതേദിവസം തന്നെയാണ് പ്രിയങ്കയുടെ യാത്ര ആരംഭിക്കുക. ഭാരത് ജോഡോ യാത്ര  വലിയ ഉണര്‍വുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. യാത്രയുടെ സ്വാധീനം ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസിന് വലിയ നേട്ടം സമ്മാനിക്കുമെന്നും രാഹുലിന്റെ ജനപ്രീതി വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
ഭാരത് ജോഡോ യാത്ര 87 ദിവസം പിന്നിട്ട് രാജസ്ഥാനിലെത്തിയിരിക്കയാണ്.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

 

Latest News