Sorry, you need to enable JavaScript to visit this website.

എംബാപ്പെ മാജിക്, ചാമ്പ്യന്മാര്‍ ക്വാര്‍ട്ടറില്‍; എതിരെ ഇംഗ്ലണ്ടോ സെനഗാലോ?

ദോഹ - രണ്ടാം പകുതിയിലെ മാസ്മരിക പ്രകടനത്തിലൂടെ പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളിന് കെട്ടുകെട്ടിച്ച് ലോകകപ്പ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ ജൈത്രയാത്ര ക്വാര്‍ട്ടറില്‍. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ ഒലിവിയര്‍ ജിരൂവും രണ്ടാം പകുതിയില്‍ രണ്ട് കിടയറ്റ ഷോട്ടുകളിലൂടെ കീലിയന്‍ എംബാപ്പെയുടെയും ഫ്രാന്‍സിന്റെ വിജയമുറപ്പിച്ചത്. ഇഞ്ചുറി ടൈമില്‍ ഹാന്റ്‌ബോളിന് കിട്ടിയ പെനാല്‍ട്ടി പോളണ്ടിന്റെ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി ആദ്യം പാഴാക്കി. ഗോളി ഹ്യൂഗൊ ലോറീസ് തടുത്തു. എന്നാല്‍ ഫ്രഞ്ച് കളിക്കാര്‍ കിക്കെടുക്കും മുമ്പെ ബോക്‌സില്‍ കയറിയതിനാല്‍ കിക്ക് വീണ്ടുമെടുക്കാന്‍ അവസരം ലഭിച്ചു. വീണ്ടും അതേരീതിയില്‍ കിക്കെടുത്ത ലെവന്‍ഡോവ്‌സ്‌കിക്ക് പിഴച്ചില്ല. ടൂര്‍ണമെന്റില്‍ നേരത്തെ ഒരു പെനാല്‍ട്ടി ലെവന്‍ഡോവ്‌സ്‌കി പാഴാക്കിയിരുന്നു. 
ഇംഗ്ലണ്ടോ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗാലോ ആയിരിക്കും ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍. അവസാന ലീഗ് മത്സരത്തില്‍ തുനീഷ്യയോട് ഫ്രാന്‍സിന്റെ രണ്ടാം നിര തോറ്റിരുന്നു. 
ടവേള വിസിലിന് അല്‍പം മുമ്പ് ഒലിവിയര്‍ ജിരൂവാണ് സമര്‍ഥമായ പ്ലേസിംഗിലൂടെ ഈ ടൂര്‍ണമെന്റിലെ ടോപ് ഗോളി വോയ്‌സിഷ് ചെസ്‌നിയെ കീഴടക്കിയത്. ജിരൂവിന്റെ കരിയറിലെ സുപ്രധാന ഗോളാണ് ഇത്. ഫ്രാന്‍സിനു വേണ്ടി ഏറ്റവുമധികം ഗോളടിച്ച കളിക്കാരനായി ജിരൂ. തിയറി ഓണ്‍റിയുടെ റെക്കോര്‍ഡ് മറികടന്നു. ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെയും രണ്ടു ഗോളടിച്ചിരുന്നു. 
പലതവണ പോളണ്ട് എതിര്‍ ഗോള്‍മുഖം വിറപ്പിച്ചിരുന്നു. ഏതാനും തുറന്ന അവസരങ്ങള്‍ ഫ്രാന്‍സും പാഴാക്കി. നാല്‍പതാം മിനിറ്റില്‍ ഒന്നാന്തരം ട്രിപ്പിള്‍ സെയ്‌വാണ് ഫ്രാന്‍സിനെ രക്ഷിച്ചത്. ആദ്യം ഗോളി ഹ്യൂഗൊ ലോറീസും പിന്നീട് ലോറീസ് പരാജയപ്പെട്ടപ്പോള്‍ ഗോള്‍ലൈനില്‍ റഫായേല്‍ വരാനും രക്ഷകനായി. 
കരീ ബെന്‍സീമ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു തുടങ്ങിയവര്‍ക്ക് പരിക്കേറ്റതിനാല്‍ മാത്രമാണ് ജിരൂ ഫ്രാന്‍സിന്റെ പ്ലേയിംഗ് ഇലവനിലെത്തിയത്. പക്ഷെ വെറ്ററന്‍ താരം കിട്ടിയ അവസരത്തില്‍ തന്റെ മാറ്റ് തെളിയിച്ചു. 
എംബാപ്പെ രണ്ടാം പകുതിയില്‍ എണ്ണം പറഞ്ഞ രണ്ട് ഗോളോടെ ലീഡുയര്‍ത്തി. ഈ ലോകകപ്പില്‍ അഞ്ചു ഗോളോടെ എംബാപ്പെ മുന്നിലെത്തി. കഴിഞ്ഞ ലോകകപ്പിലെ നാലു ഗോള്‍ മറികടന്നു. എംബാപ്പെയുടെ ഒമ്പത് ലോകകപ്പ് ഗോളുകളില്‍ ഏഴും രണ്ടാം പകുതിയിലായിരുന്നു. 
ിയറി ഓണ്‍റിയെ മറികടന്ന് ഫ്രഞ്ച് ഗോളടിവീരന്മാരുടെ പട്ടികയില്‍ ഒലിവിയര്‍ ജിരൂ ഒന്നാമതെത്തി. പോളണ്ടിനെതിരായ പ്രി ക്വാര്‍ട്ടറില്‍ ആദ്യ പകുതിയില്‍ ജിരൂ നേടിയത് ഫ്രാന്‍സിനു വേണ്ടിയുള്ള അമ്പത്തിരണ്ടാം ഗോളാണ്. മുപ്പത്താറുകാരന്‍ ഓസ്‌ട്രേലിയക്കെതിരായ ഇരട്ട ഗോളിലൂടെയാണ് ഓണ്‍റിക്കൊപ്പമെത്തിയത്. പോളണ്ടിനെതിരെ നാല്‍പത്തിനാലാം മിനിറ്റില്‍ കീലിയന്‍ എംബാപ്പെയുടെ പാസില്‍ നിന്നാണ് ജിരൂ സ്‌കോര്‍ ചെയ്തത്. ആഴ്‌സനലില്‍ സഹതാരമായിരുന്ന പോളണ്ട് ഗോളി വോയ്‌സിയേഷ് ചെസ്‌നിയെ ഒന്നാന്തരം പ്ലെയ്‌സിംഗിലൂടെ കീഴടക്കി.
എംബാപ്പെ രണ്ടാം പകുതിയില്‍ എണ്ണം പറഞ്ഞ രണ്ട് ഗോളോടെ ലീഡുയര്‍ത്തി. ഈ ലോകകപ്പില്‍ അഞ്ചു ഗോളോടെ എംബാപ്പെ മുന്നിലെത്തി. കഴിഞ്ഞ ലോകകപ്പിലെ നാലു ഗോള്‍ മറികടന്നു. എംബാപ്പെയുടെ ഒമ്പത് ലോകകപ്പ് ഗോളുകളില്‍ ഏഴും രണ്ടാം പകുതിയിലായിരുന്നു. 

Latest News