Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ വികസനം തേടി ആദ്യ യാത്രക്കാരുടെ സംഘം ദല്‍ഹിയിലേക്ക്

കണ്ണൂര്‍- രാജ്യാന്തര വിമാനത്താവള വികസനത്തിനു വേണ്ടി ദല്‍ഹിയിലെത്തി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാന യാത്രക്കാരുടെ കൂട്ടായ്മ.   വിദേശ വിമാനങ്ങള്‍ക്ക് അനുമതി, കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍, വിദേശത്തെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്കു സര്‍വീസുകള്‍ തുടങ്ങിയ ആവശ്യങ്ങളുമായാണു ഹിസ്‌റ്റോറിക്കല്‍ ഫ് ളൈറ്റ് ജേണി സംഘം ദല്‍ഹിയിലേക്കു പോകുന്നത്. 12ന് കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന സംഘം 13, 14 തീയതികളില്‍ ദല്‍ഹിയില്‍ തങ്ങും. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന ദിവസങ്ങളായതിനാല്‍ എം.പിമാരുടെ പിന്തുണ തേടും.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് നിലവില്‍ സര്‍വീസ് നടത്തുന്ന ഗോ ഫസ്റ്റ്, ഇന്‍ഡിഗോ, എയര്‍ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിസ്താര, സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേയ്‌സ്, ആകാശ തുടങ്ങിയ കമ്പനികളെ കണ്ണൂരിലേക്ക് ക്ഷണിക്കാനും ലക്ഷ്യമിടുന്നു. രാജ്യാന്തര വിമാനത്താവളത്തിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഈ മാസം ഒമ്പതിന് ആദ്യ യാത്രക്കാരുടെ കുടുംബാംഗങ്ങളുടെ സംഗമം കണ്ണൂരില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

യോഗത്തില്‍ ഹിസ്‌റ്റോറിക്കല്‍ ഫ് ളൈറ്റ് ജേണി കോഓര്‍ഡിനേറ്റര്‍ റഷീദ് കുഞ്ഞിപ്പാറാല്‍, അബ്ദുല്‍ ലത്തീഫ് , അബ്ദുല്‍ ഖാദര്‍ പണക്കാട്ട്, ജയദേവ് മാല്‍ഗുഡി, എസ്.കെ.ഷംസീര്‍, ബൈജു കുണ്ടത്തില്‍, ഫൈസല്‍ മുഴപ്പിലങ്ങാട്, സദാനന്ദന്‍ തലശ്ശേരി, എന്‍.പി.സി.രംജിത് തുടങ്ങിയവര്‍ സംസാരിച്ചു.

 

Latest News