റിയാദ് - ആരോഗ്യപ്രവര്‍ത്തകനായി വേഷമിട്ട് ഹോട്ടലില്‍ പ്രഭാഷണത്തിനെത്തിയ വിദേശിയെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ആരോഗ്യമേഖലയിലെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റ്.
ഇദ്ദേഹം സാമൂഹിക മാധ്യമങ്ങള്‍ വഴിയും ധാരാളം അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ശേഷമാണ് ഇത് സംബന്ധിച്ച് റിയാദിലെ ഒരു ഹോട്ടലില്‍ ആരോഗ്യ ക്ലാസില്‍ പ്രഭാഷണം നടത്തിയത്. മെഡിക്കല്‍ രംഗത്തെ യോഗ്യതകളൊന്നും ഇദ്ദേഹത്തിന് ഇല്ലായിരുന്നു. ആരോഗ്യവകുപ്പില്‍ നിന്ന് ലൈസന്‍സ് ലഭിക്കാത്ത ആതുര പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.