Sorry, you need to enable JavaScript to visit this website.

കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നത് മതമൗലികവാദ ശക്തികള്‍-കെ.സുരേന്ദ്രന്‍

തിരുവനന്തപുരം- കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നത് സംഘടിത മതമൗലികവാദ ശക്തികളെന്നു കുടുംബശ്രീയുടെ പ്രതിജ്ഞ പിന്‍വലിച്ചതിലൂടെ തെളിഞ്ഞുവെന്നു ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ തുല്യാവകാശം കൊടുക്കണമെന്ന പ്രതിജ്ഞയാണു സര്‍ക്കാര്‍ പിന്‍വലിച്ചത്. സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം നടപ്പാക്കുന്നതില്‍നിന്നും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതില്‍നിന്നും സമാനമായ എതിര്‍പ്പ് ഉയര്‍ന്നതോടെ സര്‍ക്കാര്‍ പിന്‍മാറിയിരുന്നു.

കുടുംബശ്രീ പ്രതിജ്ഞ പിന്‍വലിച്ചതു സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമാണ്. വോട്ടുബാങ്കിനു വേണ്ടി നവോത്ഥാന മൂല്യങ്ങളെ സര്‍ക്കാര്‍ ചവിട്ടിമെതിക്കുകയാണ്. സ്ത്രീകള്‍ക്കു ഭരണഘടന ഉറപ്പു വരുത്തുന്ന തുല്യ അവകാശത്തെ ഹനിച്ചുകൊണ്ടാണ് മതമൗലികവാദികളുടെ ഭീഷണിക്കു മുമ്പില്‍ സര്‍ക്കാര്‍ അടിയറവ് പറഞ്ഞിരിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതിജ്ഞയിലെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് ജെന്‍ഡര്‍ ക്യാംപെയിന്റെ ഭാഗമായി സിഡിഎസ് അംഗങ്ങള്‍ക്കു ചൊല്ലാന്‍ നല്‍കിയ ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചത്.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

 

Latest News