റിയാദ് - വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ജുബൈല്‍, ഖത്തീഫ്, ദമാം, ദഹ്‌റാന്‍, അല്‍കോബാര്‍, അബ്‌ഖൈഖ്, അല്‍ഹസാ, മജ്മ, സുല്‍ഫി, ശഖ്‌റാ, റുമാഹ്, ജിസാന്‍, അസീര്‍, അല്‍ബാഹ, മദീന, മക്ക എന്നിവിടങ്ങളിലാണ് മഴയുണ്ടാവുക. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.