ഭര്‍ത്താവിന്റെ വിയോഗ വേദനയിലാണ്, പ്ലീസ്  സ്വകാര്യതയെ മാനിക്കൂ- മാധ്യമങ്ങളോട് മീന 

ചെന്നൈ-ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നടി മീനയുടെ ഭര്‍ത്താവ് വിദ്യസാഗര്‍ മരിച്ചത്. 2009-ലായിരുന്നു ഇരുവരുടെയും വിവാഹം. മരണ വാര്‍ത്തകള്‍ അവസാനിക്കും മുന്‍പേ തന്നെ മീന പുനര്‍ വിവാഹത്തിന് ഒരുങ്ങുകയാണെന്നായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നത്. ഭര്‍ത്താവിന്റെ സുഹൃത്താണ് അവളുടെ വരന്‍ എന്ന് വരെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത്തരം വാര്‍ത്തകളോട്  മീന പ്രതികരിച്ചതായി സിനിമ വാര്‍ത്ത പോര്‍ട്ടലായ ഇന്ത്യ ഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.  മീന പറഞ്ഞ വാക്കുകള്‍- ഇങ്ങനെ ഭര്‍ത്താവിന്റെ വിയോഗ വേദനയില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലെന്നും സ്വകാര്യതയെ മാനിക്കണമെന്നും താരം എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായാണ് ഇന്ത്യ ഗ്ലിറ്റസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാത്തരം ഗോസിപ്പുകളെയും മീന ശക്തമായി അപലപിച്ചു. 
 'മാധ്യമങ്ങള്‍ സഹാനുഭൂതി കാണിക്കേണ്ടതുണ്ടെന്ന് പ്രേക്ഷകരും പറയുന്നു. ആരെങ്കിലും പുനര്‍വിവാഹമോ വിവാഹമോ സ്ഥിരീകരിക്കുന്നില്ലെങ്കില്‍, മാധ്യമങ്ങള്‍ക്ക് ഊഹാപോഹങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ലെന്നാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് എഴുതിയത്.ഓഗസ്റ്റില്‍ മീന തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ട് വന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 'ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും ഉദാത്തമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് അവയവദാനമെന്നും വിട്ടുമാറാത്ത രോഗത്തോട് മല്ലിടുന്ന പലര്‍ക്കും ഇതൊരു അനുഗ്രഹമാണെന്നും താരം പറഞ്ഞിരുന്നു. ഒരു ദാതാവിന് എട്ട് ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നും മീന എഴുതിയിരുന്നു.

Latest News