Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കാന്‍സര്‍ കൂടുതല്‍ ആണ്‍കുട്ടികളിലെന്ന് പഠനം

ന്യൂദല്‍ഹി- ഇന്ത്യയില്‍ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളിലാണ് കാന്‍സര്‍ കേസുകള്‍ കൂടുതലായി കണ്ടുവരുന്നതെന്ന് പഠനം. ശാരീരിക സവിശേഷതകള്‍ കൊണ്ടല്ല, മറിച്ച് ലിംഗവിവേചനം മൂലമാണ് പെണ്‍കുട്ടികള്‍ രോഗനിര്‍ണയത്തില്‍ പിന്നോട്ട് പോയതെന്നും പറയുന്നു.

ലാന്‍സെറ്റ് ഓങ്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 19 വയസ് വരെ പ്രായമുള്ളവരെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. 2005 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍ വരെയുള്ള ഇന്ത്യയിലെ മൂന്ന് കാന്‍സര്‍ സെന്ററുകളില്‍ നിന്നുള്ള ഡാറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്. രണ്ട് പിബിസിആറില്‍ നിന്നുള്ള ഡാറ്റയും (പോപ്പുലേഷന്‍ ബേസ്ഡ് കാന്‍സര്‍ രജിസ്ട്രി) ഉപയോഗിച്ചു.

2005 ജനുവരി ഒന്നു മുതല്‍ 2014 ഡിസംബര്‍ 31 വരെ ദല്‍ഹിയിലെ പിബിസിആറില്‍ നിന്നുള്ള ഡാറ്റയും 2005 ജനുവരി ഒന്നു മുതല്‍ 2017 ഡിസംബര്‍ 31 വരെ മദ്രാസ് മെട്രോപൊളിറ്റന്‍ ട്യൂമര്‍ രജിസ്ട്രിയില്‍ നിന്നുള്ള ഡാറ്റയും ഉപയോഗിച്ചു.

മൂന്ന് ആശുപത്രികളില്‍ നിന്നുമുള്ള രോഗവിവരങ്ങളുടെയും പിബിസിആറുകളിലെയും സ്ത്രീ-പുരുഷ അനുപാതം കണക്കാക്കിയാണ് നിഗമനത്തിലെത്തിയത്. ചികിത്സക്കെത്തുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. കാന്‍സര്‍ ചികിത്സയില്‍ ചെലവേറിയ സ്‌റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റുകള്‍ക്ക് വിധേയരാകുന്നവരുടെ ആണ്‍-പെണ്‍ അനുപാതവും വെവ്വേറെ കണക്കാക്കിയിരുന്നു.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

 

Latest News