അഡാര്‍ ലവ് തരംഗം അവസാനിക്കുന്നില്ല. ഒറ്റപാട്ടുകൊണ്ട് തലവര മാറിയ പ്രിയ വാരിയരും സംഘവും വീണ്ടും മറ്റൊരു രൂപത്തിലെത്തുന്നു. സമൂഹമാധ്യമങ്ങളില്‍ വമ്പന്‍ ഹിറ്റായ മാണിക്യമലരായ പൂവി എന്ന ഗാനത്തിന്റെ ഒഫിഷ്യല്‍ റീമിക്‌സാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. പ്രമുഖ ഡി.ജെ ആയ സാവിയോ ആണ് പാട്ടിന്റെ റീമിക്‌സ് ഒരുക്കിയത്.ഷാന്‍ റഹ്മാന്‍ വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടാണ് പാട്ടിന് പിന്നിലുള്ളത്. മലബാറിന്റെ തനത് ഗാനങ്ങളില്‍ ഏറെ പ്രിയപ്പെട്ട ഗാനമാണ് മാണിക്യ മലരായ പൂവി. പാട്ടിന്റെ ആത്മാവ് നഷ്ടപ്പെടാതെ മറ്റൊരു രീതിയിലേക്ക് മാറ്റിയൊരുക്കുകയായിരുന്നു ഷാനെന്ന സംഗീത സംവിധായകന്‍. പാട്ടിന്റെ യഥാര്‍ഥ സംഗീത സംവിധായകന്‍ തലശ്ശേരി കെ.റഫീഖും രചയിതാവ് പി.എം.എ ജബ്ബാറുമാണ്. റീമികസ് ഗാനത്തിനും വന്‍ സ്വീകരണമാണ് ആരാധകര്‍ നല്കുന്നത്.