ബോളിവുഡിലെ താര വിവാഹ ദിനമാണിന്ന്. നടന്‍ അനില്‍ കപൂറിന്റെ മകള്‍ സോനം കപൂറും കാമുകനും ബിസിനസുകാരനുമായ ആനന്ദ് അഹൂജയുമായുള്ള വിവാഹമാണ് ജനീവയില്‍. ലണ്ടനില്‍ നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. പിന്നീടാണ് അത് മാറ്റിയത്. അടുത്ത ബന്ധുവായ ശ്രീദേവിയുടെ മരണം കണക്കിലെടുത്ത് ലളിതമാക്കിയതാണ്.
മെഹന്ദി ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം.
മണവാട്ടിയായ സോനം ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നു. ആനന്ദാണ് ഈ നിയമം കൊണ്ടുവന്നത്. താനടക്കമുള്ള എല്ലാ സ്ത്രീകളും പാലിക്കേണ്ട നിയമമാണ് ഇതെന്ന് സോനം അടിവരയിടുന്നു.
സോനം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാണ്. അതിനാല്‍ തന്നെ മൊബൈല്‍ ഫോണ്‍ സോനത്തിന്റെ ജീവിതത്തിന്റെ ഭാഗവുമാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജും മറ്റുമെല്ലാം സോനം പരിശോധിക്കുന്നത് ഈ ഫോണിലൂടെയാണ്. എന്നാല്‍ വിവാഹം കഴിയുന്നത് മുതല്‍ ഫോണ്‍ കിടപ്പറയില്‍ നിന്ന് മാറ്റിക്കോളണം എന്നാണ് ആനന്ദിന്റെ നിര്‍ദ്ദേശം. ഉറങ്ങുന്ന സമയത്ത് ഫോണ്‍ കിടപ്പറയില്‍ നിന്ന് മാറ്റി ബാത്ത് റൂമിലോ, ഹാളിലോ , അല്ലെങ്കില്‍ മറ്റേതെങ്കിലും മുറിയിലോ ചാര്‍ജ് ചെയ്യാന്‍ വയ്ക്കണമെന്നതാണ് ആനന്ദിന്റെ നിബന്ധനയെന്നാണ് സോനം വെളിപ്പെടുത്തിയത്. ഏതായാലും കുടുംബ ജീവതമായതിനാല്‍ സോനം ആനന്ദിന്റെ ഈ വ്യവസ്ഥ സോനം തേപടി അംഗീകരിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കിയത്. പണ്ടാണെങ്കില്‍ റൂമിന് പുറത്ത് ഡു നോട്ട് ഡിസ്റ്റര്‍ബ് ബോര്‍ഡ് വെച്ചാല്‍ മതിയായിരുന്നു.