Sorry, you need to enable JavaScript to visit this website.

കനി കുസൃതി ബോളിവുഡിലേക്ക്, പ്രതീക്ഷയോടെ താരം

ബോളിവുഡ് അരങ്ങേറ്റത്തിനു ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരം കനി കുസൃതി. റിച്ച ചദ്ദ, അലി ഫസല്‍ താരദമ്പതികള്‍ നിര്‍മ്മിക്കുന്ന ചിത്രം 'ഗേള്‍സ് വില്‍ ബീ ഗേള്‍സ്' എന്ന ചിത്രത്തിലാണ് കനി വേഷമിടുന്നത്. കേരള സംസ്ഥാന പുരസ്‌കാരം, ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയിട്ടുളള കനിയുടെ തുടക്കം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

സുച്ചി തളതി സംവിധാനം ചെയ്യുന്ന ചിത്രം ഉത്തരാഖാണ്ഡില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.'ആദ്യ ചിത്രമായതുകൊണ്ടു തന്നെ ഞാന്‍ വളരെയധികം ആകാംക്ഷയോടെയാണ് ഓരോ പ്രക്രിയയും നോക്കി കാണുന്നത്. തിരക്കഥയുടെ കാര്യത്തില്‍ എനിക്കു നല്ല ആത്മവിശ്വാസമുണ്ട് കാരണം ഇതിനകം അനവധി പേര്‍ തിരക്കഥയെ പ്രശംസിച്ചു കഴിഞ്ഞിരിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷ നിറവേറ്റനാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു' സുച്ചി പറയുന്നു.

ഹിമാലയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ബോര്‍ഡിംഗ് സ്‌ക്കൂളില്‍ താമസിക്കുന്ന പതിനാറു വയസ്സുകാരി മിറയുടെ കഥയാണ് ചിത്രം പറയുന്നത്. 2003 ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രമായ 'ഗേള്‍സ് വില്‍ ബി ഗേള്‍സ് ' ന്റെ റീമേക്ക് അവകാശമാണ് റിച്ച ചദ്ദ, അലി ഫസല്‍ നേതൃത്വം നല്‍കുന്ന പുഷിംഗ് ബട്ടന്‍ സ്റ്റുഡിയോ സ്വന്തമാക്കിയിരിക്കുന്നത്.

2003 ല്‍ പുറത്തിറങ്ങിയ 'അന്യര്‍' എന്ന ചിത്രത്തിലൂടെയാണ് കനി സിനിമ ലോകത്തെത്തുന്നത്. പിന്നീട് 'കേരള കഫേ', 'ശിക്കാര്‍','കോക്ക്‌ടെയില്‍' തുടങ്ങി അനവധി ചിത്രങ്ങളില്‍  വേഷമിട്ടു. 'ബിരിയാണി' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള കേരള സംസ്ഥാന പുരസ്‌കാരവും കനി സ്വന്തമാക്കിയിരുന്നു.

 

Latest News