മുംബൈ- അപൂര്‍വമായ മാരക രോഗം ബാധിച്ചിരിക്കയാണെന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയുടെ വെളിപ്പെടുത്തലിനു പിന്നാലെ, ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ആരാധാകര്‍ക്കിടയില്‍ ചര്‍ച്ചയായി. കഴിഞ്ഞ ദിവസം രോഗവിവരം പുറത്തുവിട്ടതിന് പിന്നാലെ ആയിരക്കണക്കിന് ആരാധകര്‍ നടി സാമന്തക്ക് മൂഹിക മാധ്യമങ്ങളിലൂടെ നടിക്ക് രോഗശാന്തി നേരുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും അസഹനീയ വേദന അനുഭവപ്പെടുകയും ചെയ്യുന്ന മയോസിറ്റിസ് എന്ന രോഗമാണ് തനിക്ക് ബാധിച്ചതെന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചതെന്നും ഭേദമായ ശേഷം എല്ലാവരോടും പറയാമെന്നാണ് കരുതിയതെന്നും സാമന്ത പറയുന്നു.
എന്നാല്‍ രോഗമുക്തി നേടാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുന്നു. എനിക്കുണ്ടായ ദുര്‍ബലത അംഗീകരിക്കുക എന്നത് ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗം പൂര്‍ണമായും ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു... ശാരീരികമായും വൈകാരികമായും... എനിക്ക് ഇനി ഒരു ദിവസം കൂടി താങ്ങാന്‍ കഴിയില്ലെന്ന് തോന്നുമ്പോള്‍ പോലും, എങ്ങനെയോ അതിനെയും തരണം ചെയ്യുന്നു. ഈ സമയവും കടന്നുപോകുമെന്നും രാഗ വിവരം പങ്കുവെച്ച് സാമന്ത കുറിച്ചു.
നടനാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 18 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുക, കര്‍ശനമായ ഭക്ഷണക്രമം പാലിക്കുക, ലോകമെമ്പാടുമുള്ള യാത്രകള്‍ എന്നിങ്ങനെ സെറ്റില്‍ ആയിരിക്കുമ്പോള്‍ അവര്‍ ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോകുന്നു, ഇത് അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വന്നേക്കാം.
സല്‍മാന്‍ ഖാന്‍, മുതല്‍ അമിതാഭ് ബച്ചന്‍ വരെ, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട അഭിനേതാക്കളുണ്ട്.
സല്‍മാന്‍ ഖാന്‍
തീവ്രമായ വേദനയോടെ ന്യൂറോപതിക് ഡിസോര്‍ഡര്‍ അതിജീവിച്ച നടനാണ് സല്‍മാന്‍ ഖാന്‍. മുഖത്തിന്റെ പല ഭാഗങ്ങളിലും (താടിയെല്ലുകളും കവിളുകളും) തീവ്രമായ വേദന പ്രകടമായ ന്യൂറോപതിക് ഡിസോര്‍ഡര്‍ ( ട്രൈജമിനല്‍ ന്യൂറല്‍ജിയ) രോനിര്‍ണയത്തെ തുടര്‍ന്ന് 2011 ല്‍ സല്‍മാന്‍ ഖാന്‍ യു.എസില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി.
സോണാലി ബേന്ദ്രെ
ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളായ സൊണാലി ബേന്ദ്രയ്ക്ക് കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു. അതിനായി അവര്‍ ന്യൂയോര്‍ക്കിലാണ് ചികിത്സ തേടിയത്.
അമിതാഭ് ബച്ചന്‍
1982ല്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് തന്റെ ചിത്രമായ കൂലിയുടെ സെറ്റില്‍ വെച്ച് പരിക്കേറ്റിരുന്നു. ഈ സംഭവം നടനെ പെട്ടെന്ന് കോമയിലാക്കി, ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന് പ്രവര്‍ത്തനരഹിതമായ പേശി ഡിസോര്‍ഡര്‍ ഉണ്ടെന്ന് കണ്ടെത്തി. മയസ്തീനിയ ഗ്രാവിസ് എന്ന് വിളിക്കുന്നു. 2000ല്‍ അദ്ദേഹത്തെ ക്ഷയ രോഗവും ബാധിച്ചു.
ഹൃത്വിക് റോഷന്‍
2013ല്‍ ഹൃത്വിക് റോഷന്‍ തന്റെ ബാംഗ് ബാംഗ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തലയോട്ടിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് തലയില്‍ രക്തം കട്ടപിടിക്കുകയും മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തു. നടന്‍ വേദനസംഹാരികള്‍ ഉപയോഗിച്ച് ഇത് സുഖപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അത് സഹായിച്ചിരുന്നില്ല.
ദീപിക പദുക്കോണ്‍
ദീപിക പദുക്കോണിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. അവള്‍ വളരെക്കാലം വിഷാദരോഗത്തോട് പോരാടി. തന്റെ മാനസികാരോഗ്യത്തെക്കുറിച്ച് ആരാധകരോട് സംസാരിക്കുകയും അതോടൊപ്പം ജീവിക്കേണ്ടിവരുന്ന തന്റെ ദൈനംദിന ബുദ്ധിമുട്ടുകള്‍ വ്യക്തിപരമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ആഘാതം നേരിടുന്നവരെ സഹായിക്കുന്നതിനായി മാനസികാരോഗ്യത്തിനായി ഒരു കേന്ദ്രം സ്ഥാപിക്കാന്‍ ദീപിക തയാറാകുകയും ചെയ്തു.
ഷാരൂഖ് ഖാന്‍
ഷാരൂഖ് ഖാനും മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഷൂട്ടിങ്ങിനിടെ പേശികള്‍ വിണ്ടുകീറിയ ഷാരൂഖ് ഖാന്‍ വേദന അനുഭവിക്കുകയും ഒടുവില്‍ വിഷാദരോഗത്തിന് കീഴടങ്ങുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.