Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൂന്ന് ഭാഷകളിലായി ഓമനക്കുട്ടന്‍  തമ്പുരാന്റെ ബിഗ് ബജറ്റ് ചിത്രം വരുന്നു 

നിലമ്പൂര്‍- മൂന്ന് ഭാഷകളിലായി ഒരു ബിഗ് ബജറ്റ് സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യാനൊരുങ്ങുകയാണ് കൊല്ലം സ്വദേശിയായ ഓമനക്കുട്ടന്‍ തമ്പുരാന്‍.  കഥ  സുജ സേവിയറിന്റെതാണ്. തിരക്കഥ പൂര്‍ത്തിയായി. ഈ ചിത്രത്തിന്റെ സംഗീതം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
 തമിഴ് മലയാളം തെലുങ്ക് എന്നീ മൂന്നു ഭാഷകളിലായി സംവിധാനം ചെയ്യുന്ന സിനിമയുടെ പേപ്പര്‍ വര്‍ക്ക് പൂര്‍ത്തിയായി. മലേഷ്യ, തായ്ലന്‍ഡ്, ദുബായ്, ലക്ഷദ്വീപ് നിലമ്പൂര്‍, വിജയവാഡ, തിരുച്ചിറപ്പള്ളി, ഗൂഡല്ലൂര്‍ കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ്  ചിത്രീകരണം തീരുമാനിച്ചിരിക്കുന്നത്.
 ലൈഫ് ഓഫ് ജാക്വിലിന്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
 സൗണ്ട്  എന്‍ജിനീയര്‍ ആയ  ഓമനക്കുട്ടന്‍ ചെന്നൈയിലെ ബേസില്‍ സ്റ്റുഡിയോയില്‍ ആയിരുന്നു പഠനം പൂര്‍ത്തിയാക്കിയത്.  ഇടവ ബഷീര്‍ നയിച്ച കൊല്ലം സംഗീതലായയിലൂടെയാണ് 1980 ല്‍ പ്രൊഫഷണല്‍ കലാരംഗത്തേക്ക് വരുന്നത്. 13 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തില്‍ പ്രശസ്തരായ നിരവധി സംഗീതജ്ഞരോടൊപ്പം സഹകരിക്കാന്‍ ഇദ്ദേഹത്തിന് അവസരമുണ്ടായി. വിദേശത്തും സ്വദേശത്തുമായി. പ്രൊഫഷണല്‍ ഗായകര്‍ക്ക് ഒപ്പം നിരവധി  സ്റ്റേജ് പ്രോഗ്രാമുകളില്‍ പങ്കെടുത്തിട്ടുണ്ട്.
 കൊല്ലത്തും ചെന്നൈയിലും ഉള്ള ചെറുതും വലുതുമായ സ്റ്റുഡിയോകളില്‍ റെക്കോര്‍ഡിസ്റ്റ് ആയി ജോലി ചെയ്യുന്നതിനിടയില്‍ തമിഴ് സിനിമയുമായി കൂടുതല്‍ ഇടപഴകാന്‍ നിമിത്തമായി. അങ്ങനെയാണ് സഹസംവിധായകനായും അസോസിയേറ്റ് ഡയറക്ടറായും തിരക്കഥാകൃത്തായും വ്യക്തിമുദ്രപതിപ്പിക്കാനായത്. 
 സിയ എന്ന സംവിധായകനോടൊപ്പമാണ് മലയാളത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി തുടക്കം. തുടര്‍ന്നു വി എസ്  നായര്‍, വേണു, സെയ്ദ് ഉസ്മാന്‍  എന്നിവരോടൊപ്പവും
 തമിഴില്‍ ദുരൈ, ജയകാര്‍ത്തി, രാജാ സ്വാമി, ശരവണന്‍, മുരുകേഷ്, ലക്ഷ്മണന്‍, എസ്എം നടരാജന്‍, വേല്‍ മുരുകന്‍ എന്നിവരോടൊപ്പം അസിസ്റ്റന്റ് ആയിയും അസോസിയേറ്റായും  പ്രവര്‍ത്തിച്ചിട്ടുണ്ട്.
'ജനവിധി യാണ് 'കഥയും തിരക്കഥയും എഴുതി റിലീസ് ചെയിത ആദ്യ സിനിമ. 
'സ്‌നേഹമാണ് അമ്മ' പുറത്തിറങ്ങാനിരിക്കുന്നു. 'അതിരുകളില്ലാത്ത സ്‌നേഹം'  പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുന്നു.
 

Latest News