ഓസ്ട്രേലിയന്‍ കാഴ്ചകളില്‍ മതിമറന്ന് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. മെല്‍ബണിലെ ടൊല്വ് അപ്പോസില്സിലെ സുന്ദരക്കാഴ്ചകളില് മതിമറന്നിരിക്കുകയാണ് താരം. 'കാതലര്‍ ദിനം' എന്ന തമിഴ് ചിത്രത്തിലെ എ.ആര് റഹ്മാന് ഈണമിട്ട എന്ന വിലൈ അഴകേ എന്നു തുടങ്ങുന്ന പ്രശസ്തമായ ഗാനം ഇവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിന്റെ ഓര്‍മയില്‍ ആ ഗാനവും ആലപിച്ചു കൊണ്ടാണ് താരം ആരാധകരുമായി വീഡിയോ പങ്കുവെച്ചത്. 1999ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഹരികൃഷ്ണയും സോണാലി ബേന്ദ്രെയുമായിരുന്നു നായികാ നായകന്മാര്.
സാധാരണ ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും ജോലി സംബന്ധമായ കാര്യങ്ങള്‍ മാത്രം പങ്കുവെയ്ക്കുന്ന മഞ്ജുവിന്റെ ഈ പോസ്റ്റ് ആരാധകരെ വലിയ സന്തോഷത്തിലാക്കിയിരിക്കുകയാണ്. കാഴ്ച കണ്ട് സന്തോഷിക്കുന്ന മഞ്ജുവിനെ കണ്ടും മഞ്ജുവിന്റെ പാട്ട് കേട്ടും സന്തോഷിക്കുകയാണ് ആരാധകര്‍.